ദൈവത്തെ കാണു

മത്തായി 5:8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

ഇന്നു പലരും ദൈവത്തേ തേടി ദേവാലയങ്ങളില്‍ നിന്നു അടുത്ത ദേവലയത്തെക്കു ഓടുകയാണ് . ഇതിനു കാരണം അവര്‍ക്കു ദൈവത്തെ കാണാന്‍ സാധിക്കുനില്ല. ചെന്ന സഥലങ്ങളില്‍ ഒന്നും   ദൈവം ഇരിക്കുന്ത് ദേവലയത്തില്‍ അല്ല പിന്നയെ ഓരോ വെക്തിയിലും ഹൃദയ ശുദ്ധിയുണ്ടെങ്കില്‍ അവരുടെ ഉള്ളില്‍ ആണ്. നിങ്ങള്‍ ദൈവത്തിന്റ മന്ദിരമാകുന്നു  ഇതു തിരിച്ചറിയാതെ ചെണ്ടയുടെ ശബ്ദധം കേള്‍ക്കുന്നടത്തെക്കു മനുഷ്യന്‍ ഓടുകയാണ്. നമ്മുടെ ഹൃദയ വിശുദ്ധിയില്ലായമയാല്‍ നമ്മളില്‍ ദൈവ സാനിധ്യം  ഇല്ലാതാകുന്നു. ഇതോടെ ദൈവത്തേ കാണാന്‍ മനുഷ്യര്‍ ഓട്ടം തുടങ്ങുന്നു. തുണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു വെന്നുപാടുകയും അതുതിരിച്ചറിയാതെ പോകുമ്പോള്‍ ഓര്‍ക്കുക എന്നില്‍ ഹൃദയ വിശുദ്ധിയില്ലയെന്നു .ഹൃദയ വിശുദ്ധിക്കവേണ്ടി ദാവീദ് പപ്രാര്‍ത്ഥിച്ച സങ്കീര്‍ത്തനം  അമ്പത്തിഒന്നു   ആവര്‍ത്തിച്ചു വായിക്കു നിനക്കു നിന്നില്‍ തന്നെ ദൈവത്തെ കാണുവാന്‍ കഴിയും  കാരണം ആ സങ്കീര്‍ത്തനം വായിക്കുപ്പോള്‍ നിന്റെ പാപം നിനക്കുു വെളിപ്പെടും നി അനുതപിക്കും. അപ്പോള്‍ നിന്റെ ഹൃദയം ശുദ്ധിയുള്ളതാകും .
സങ്കീർത്തനങ്ങൾ
51:1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ അവന്റെ അടുക്കൽ വന്നപ്പോൾ ചമെച്ചതു. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
51:2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
51:3 എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
51:4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
51:5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
51:6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
51:7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
51:8 സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
51:9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
51:10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
51:11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
51:12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
51:13 അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.
51:14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
51:15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
51:16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
51:17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
51:18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
51:19 അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"