" എന്താണ് ദൈവ ഇഷ്ടം " ?

സങ്കീർത്തനങ്ങൾ 143:10 നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

"  എന്താണ് ദൈവ ഇഷ്ടം " ? 

ഒന്നമാതായി ദൈവം ആഗ്രഹിക്കുന്നത്  തന്റ  പുത്രനെ കുറിച്ചള്ള സുവിശേഷം  ലോകത്തെ  അറയിക്കണമെന്നതാണ് . അതു മനസിലാക്കിയ പൗലോസ് പറയുന്നത് നോക്കു  ലേഖനതുടക്കത്തില്‍ തന്നെ 1 കൊരിന്ത്യർ 1:1 ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,  ദൈവ ഇഷ്ടമാണ് സുവിശേഷികരണം  . ദൈവത്തെ അറിഞ്ഞവര്‍ ദൈവത്തെ അറിയാത്തവരുടെ അടുത്തു ദൈവ പുത്രനെ കുറിച്ചു സുവിഷേശിക്കണം.

1 കൊരിന്ത്യർ 9:16 ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!

രണ്ടമതായി  ദൈവം ഇഷ്ടമാണ്  എല്ലാവരം  മാനസാന്തരപ്പെടണം എന്നത് . പുതിയമ പുസ്തകത്തിന്റ തുടക്കം തന്നെ അതിനായി ഉപയോഗിക്കുന്നു സ്നാപകയോഹന്നാന്‍  മാനസാന്തര സ്നാനത്തെ പ്രസംഗിച്ചതും അതുകൊണ്ടുതന്നെ .എല്ലവരും  അന്ത്യനാളില്‍ രക്ഷ പ്രപിക്കണ മെന്ന്   അതുകൊണ്ടു തന്നെ കര്‍ത്താവിന്റ വരവ് താമസിക്കുന്നത് . എങ്ങനെ യാണ് ര്ക്ഷ പ്രാപിക്കുന്നത് ?  റോമർ 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും  .
മത്തായി
3:2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
3:7 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ  അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
3:8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
മത്തായി 4:17 യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചുതുടങ്ങി.

റോമർ
10:13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
10:14 എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?

2 കൊരിന്ത്യർ 6:2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ  അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.

മൂന്നമതായി ദൈവ ഇഷ്ടമാണ്  മാനസാന്തരത്തിനു  യോഗ്യമായ ഫലം കായ്ക്കണമെന്നത് ആഥായത്   " ന്മ   " ചെയുക എന്നത് .  യേശു തന്റ പ്രവര്‍ത്തികള്‍ തുടങ്ങിയതെ ന്മ ചെയ്താണ് . കാനാവിലെ കല്ല്യണ വീട്ടിലെ വീഞ്ഞ് തിര്‍ന്നത് അറിഞ്ഞ്   ആ വീട്ടിലെ ഗ്രഹ നാധന്റ വിഷമം മനസിലാക്കിയ ഉടനെ തന്നെ പച്ച വെള്ളത്തെ മേത്തരമായ വീഞ്ഞാക്കി  വിരുന്നുകാര്‍ക്കെ കൊടുത്തതും .  രേഖ സൗഗ്യം മുതല്‍ മരിച്ചവരെ ജീവിപ്പിച്ചതു, വിശന്നിരുന്നവരെ ആഹാരം കെടുത്തയച്ചതും, കാറ്റിലും, കോളിലും പോടിച്ചിരുന്നവരെ ആശ്വസിപ്പിച്ചതും. ഒരോ വിശ്വാസിയും ന്മ ചെയണമെന്നതാണ്  ദൈവ ഇഷ്ടം . ന്മ ചെയുന്നവനെ തിന്മ ചെയ്വവാന്‍ സാധിക്കരുതെ .

1 പത്രൊസ് 2:15 നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.



നാലമതായി  ക്രസ്തുവില്‍ വിശ്വസിക്കുന്നവര്‍ അവന്റ  (യേശു ക്രിസ്തുവിന്റ ) നാമത്തില്‍ സ്നാനപ്പെടണം എന്നത് . സ്നപ്പെട്ടാല്‍  മാത്രമെ  ക്രിസ്തുവിനെ ധരിക്കാന്‍ പറ്റു  .ക്രിസ്തുവിനെ ധരിക്കുക എന്നത്  ക്രിസ്തുവിനെ പോലെ നാം  ആകണമെന്നാണ് .

1 കൊരിന്ത്യർ 6:17 കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

അഞ്ചാമതായി  ദൈവ ഇഷ്ടമാണ് സ്വര്‍ഗ്ഗത്തിലെ അവസ്ത എന്താവുന്നവോ അതു ഭൂമിയിലും ആകണമെന്നത്  അതുകൊണ്ടു തന്നെ തന്റ ഷിശ്യന്‍മാരെ പ്രര്‍ത്ഥിക്കാന്‍ പഠിപ്പിചചപ്പോള്‍  ഇപ്രകാരം പഠിപ്പിച്ചത്  നിന്റ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെന്നു . എന്താണ്  സ്വര്‍ഗ്ഗത്തിലെ അവസ്ത.അവിടെ അവന്റ ദൂദന്‍മാര്‍ രാപ്പകല്‍ ദൈവത്തെ സ്തൂതിചൊകൊണ്ടിരിക്കുന്നു. അവിടെ സന്തോഷത്തിന്റയും ഉല്ലാസതിന്റയും ഗോഷമാണ് .ആതുകൊണ്ടു തന്നെ  ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നെച്ചു പോകുന്നു അതു ഇ ലോകംതരന്നതു പോലെയല്ല എന്നു പറഞ്ഞത്.

ആറാമതായി  നാം ദൈവ കല്പപന പ്രാപിക്കുന്നവരായിരിക്കണം . പത്തു കല്പന മാത്രമല്ല, ദൈവം ആഗ്രഹിക്കുന്ന സകലത്തിലും നാം സലഗുണപൂര്‍ത്തിയുള്ളവരായിരിക്കണം . യാഗത്താല്‍  ആര്‍ക്കം സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍  കഴിയുകയില്ല.  കല്പനയ പ്രമാണിക്കുപ്പോള്‍  നാം ശുദ്ധിയുള്ളവരാകം . ശുദ്ധികരണം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയുകയില്ല.
ദാനിയേലിനെ നോക്കി പ്രിയപുരഷ എന്നു വിളിക്കണെമെങ്കില്‍  ദൈവത്തിനെ പ്രീതിയുള്ളതുമാത്രമാണ് ദാനിയേലിന്റ  ജീവിതത്തില്‍ ഉള്ളത്. നാം ദൈവത്തിനെ പ്രിയനാണോ ? ദൈവ ഇഷ്ടം ചെയുവാന്‍ എന്നെ പഠിപ്പിക്കണമെ എന്നു ദാവിദ് പ്രാര്‍ത്ഥിച്ചു ദാവിദിനെ പറ്റി   ദൈവം സാഷ്യപ്പെടുത്തിയതെ  എന്റ ഹ്യദയത്തിന്റ ഇഷ്ടം പ്രവര്‍ത്തിച്ചവനായിട്ടാണ് . അപ്പോള്‍  നമുക്കും പ്രാര്‍ത്ഥിക്കാം  നിന്റ ഇഷടം ചെയുവാന്‍ എന്നെ പഠിപ്പിക്കേണമെ !

                                 Sajan Pampady
                                 Post 1/0/1/8/20198/2019

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"