കർത്തൃ മേശ

കർത്തൃ മേശയും  പെസഹായും  തമ്മിലുല്ലുള്ള ബന്ധം 

എന്താണ് പെസഹ ?

എന്താണ്  കർത്തൃ മേശ ? 

വളരെ  സ്രെദ്ദയോടെ   ഇ  ഭാഗം പഠിക്കാൻ  ദയവായി  ശ്രമിക്കണം .


എന്താണ്  പെസഹ ? അതിന്  എന്താണ്  പ്രാധ്യാന്യം  എന്ന് മനസിലാക്കി  നമുക്ക്  കര്ത്താവിന്റെ  മേശ  അഥവ  കർത്തൃ  മേശ  എന്ന  ഭാഗം  പഠിക്കാം


   മത്തായി , മർക്കോസ് , ലൂക്കോസ് ,യോഹന്നാൻ  എന്നി നാലു  സുവിശേഷവും  പറയുന്നു   യേശു  കല്പ്പിച്ചപോലെ  അവർ (ശിശ്യന്മ്മാർ ) പെസഹ ഒരുക്കി .

മത്തായി  26: 18-19
മർക്കോസ്  14: 22 
ലൂക്കോസ് 22:8 
 യോഹന്നാൻ  13:4 

യേശു  തന്റെ  ശിഷ്യന്മാരോടെ  പറയുന്നു  നിങ്ങൾ  പോയി  പെസഹ  ഒരുക്കിവീൻ . ഇവിടെ  പഴയ  നീയമങ്ങൾ  നടക്കുന്ന  കാലമായതിനാൽ പഴ  ന്യായ പ്രമാണപ്രകാരം തന്നെയാണ്  യേശുവും  ശിഷ്യന്മാരും  അവരുടെ  രീതികൾ ( ആചാരങ്ങൾ ) നടത്തിരുന്നത് . അതുകൊണ്ടാണ്  മറിയ  എട്ടാം  ദിവസം  യേശുവിനു   പരിഛെച്ദന  ദിവസവും  ശുദ്ധികരണ ദിവസവും  ആചരിച്ചത്‌ , 


പെസഹ തുടങ്ങുന്നത്  മോശ   മിസ്രയിമിൽ  നിന്നെ  ദൈവത്തിന്റെ  സ്വന്ത ജനത്തെ  അടിമത്ത്വത്തിൽ നിന്നെ  വിടുവിക്കുന്ന  അവസാന  രാത്രിയിൽ, ദൈവം  നടത്തിയ  കടിഞ്ഞുൽ  സംഹാരത്തിൽ  നിന്നെ  തന്റെ  ജനത്തെ  വേർ തിരിക്കുവനായി  ചോര തളിപ്പും     നടത്തി .
  
പുറപ്പാട്  പുസ്തകം  12 ആം  അദ്ദ്യായം 2 മുതൽ 15 വരെയുള്ള  വാക്യം  .

ദൈവം  മോശയോടെ  പറയുന്നു   ഇ  മാസം . അഥയത്  ദൈവം  എന്നാണ്  പറഞ്ഞത്  ആമാസം നിങ്ങൾക്കു   ആണ്ടുകളുടെ  ആരഭ മാസമായ  ഒന്നാം  മാസമയിരിക്കണം  . ഇ മാസം   പത്താം തിയതി  അതാതു കുടുംബത്തിനു ഒരു  ആട്ടിൻ കുട്ടി  വീതം  എടുക്കേണം , ആട്ടിൻ  കുട്ടിയെ  തിന്നുവാൻ     പോരായെങ്കിൽ അടുത്തുള്ള വിട്ടുകാരനും  കൂടി   അതിനെ  തിന്നേണം ,
ഊനമില്ലാത്ത ആട്ടിൻ കുട്ടിയാരിക്കണം.   അതിനെ  പതിനാലാം  തിയതി  വരെ സുക്ഷിക്കണം .  

 അതിനെ  പതിനാലാം തിയതി  സദ്ദ്യക്ക്‌  അറക്കേണം  , അതിന്റെ  രക്തം  കുറെ  എടുത്തു  തങ്ങൾ താമസിക്കുന്ന   വീടുകളുടെ വാതിലിന്റെ  കട്ടളക്കാൽ  രണ്ടിന്മേലും  പുരട്ടേണം  അന്ന്   രാത്രിയിൽ  തീയിൽ  ചുട്ടതായ  ആ  മാംസം  തിന്നേണം , കൈപ്പു ചീരയോടെ  തിന്നേണം  ച്ചുട്ടല്ലാതെ വെള്ളത്തിൽ   
 പുഴുങ്ങി തിന്നരുതു .

പിറ്റെന്നാൾ  കാലത്തേക്ക് അതിൽ  ഒട്ടും  ശേഷിപ്പാൻ പാടില്ല , ശേഷിച്ചാൽ  അതും  തീയിൽ  ചുട്ടുകളയണം .  

അര കെട്ടിയും ,കൈയിൽ വടി പിടിച്ചും കൊണ്ടു  തിന്നേണം  തിടുക്കത്തോടെ  തിന്നേണം  ഇത്  യെഹോവയുടെ  പെസഹ  ആകുന്നു .

മോശയോടെ  എന്നാണോ  ദൈവം  ഇ  കല്പന പറഞ്ഞത്  ആ  ദിവസം  മാസങ്ങളുടെ  ആരംഭ ദിവസമായി  മോശ  എണ്ണി  തുടങ്ങി എന്നു  വേണം  മനസിലാക്കാൻ .  അങ്ങനെ യിസ്രായേൽ ജനം  പത്താം  തീയതി   ആട്ടിൻ  കുട്ടിയെ  എടുത്തു  സുക്ഷിക്കുകയും  പതിനാലാം  നാൾ  യിസ്രായേൽ  ജനമെല്ലാം  പെസഹ എന്ന  ആചാരം  നടത്തി . ആട്ടിൻ  കുട്ടിയെ  അറത്ത് .  മോശ  കല്പ്പിച്ച പോലെ  തന്നെ  ചെയിതു.

ഇവിടെ  പെസഹ  അറുക്കുന്നത്  
 പുരോഹിതനല്ലാ  മറിച്ചു  ഓരോ  വിട്ടിലെയും  മുതിർന്നവർ  ആയിരുന്നു . ഇ  പെസഹ  എന്തിനാണ്  നടത്തിയത്  ഒരു  ജനത്തെ  വിണ്ടെടുക്കാൻ   ഒരു  ഊനമില്ലത്ത മൃഗം  കൊല്ലപെടുക  എന്ന നിയമത്തിനെ ആധാരമായി . .വിണ്ടേടുപ്പു നടക്കണമെങ്കിൽ  രക്തം  ചിന്തണം , ആയതിനാൽ    വീണ്ടെടുപ്പു  നടന്നത്  കുഞ്ഞാടിനെ  കൊന്നാണ് .

ദൈവം  മിസ്രയിമ്യരുടെ കടിഞ്ഞൂലിനെ നശിപ്പിച്ചു കൊണ്ട്  , യിസ്രായേൽ  ജനത്തെ  വിടുവിക്കനായി , യിസ്രായേൽ ജനത്തിന്റെ  കടിഞ്ഞൂലിനെ  പകരമായി  ആട്ടിൻ  കുട്ടിയെ  കൊന്നാണ്  വിടുതൽ  നടത്തിയത് , അഥയത്  ഒരുമരണം  നടന്നു . എന്നാൽ മനുഷ്യന്  പകരം  മറു വിലയായി   ആട്ടിൻ  കുട്ടി യാണ്  അവിടെ കൊല്ലപ്പെട്ടതു .  (ഇത്  യേശുവിന്റെ  കൃശു മരണത്തിന്റെ  നിഴലാണ് .)

ഇത്  തലമുറ ആയി  അവർ  ആചരിപ്പാൻ  നിയമിക്ക പെടുകയും , ആച്ചരിക്കുകയും  ചെയിതുപോന്നു , ഈ നിയമം  പലപ്പോഴും  നടക്കാതെ  വന്നതായി  വചനം  പടിപ്പിക്കിന്നു , അവരുടെ  ജീവിതത്തിൽ  ദൈവത്തെ  ഉപേഷിച്ചു  അന്യ ദൈവത്തെ    ആരാധിപ്പാൻ  പോയപ്പോൾ , എന്നാൽ  നമ്മുടെ  യേശുവിന്റെ  കാലത്തും  പെസഹ തുടര്ച്ചയായി  നടന്നിരുന്നു  വെന്നു  സുവിശേഷങ്ങളിൽ  വെക്തമായി പറയുന്നു.    പലടുത്തും  പെസഹയുടെ  ഒരുക്ക  നാൾ  എന്ന്  രെഖപെടുത്തിരീക്കുന്നു . 

ചില  നീയമങ്ങൾ   പെസഹായിൽ  കൊടുത്തിരുന്നു .

ആവർത്തന പുസ്തകം  16:5 മുത 
നിന്റെ  ദൈവമായ  യഹോവ  നിനക്ക്  തരുന്ന  ഏതെങ്കിലും  ഒരു  പട്ടണത്തിൽ വെച്ചു  പെസഹയെ  അറത്തു   കൂട .

നിന്റെ  ദൈവമായ  യഹോവ  തന്റെ  നാമം  സ്ഥാപിപ്പാൻ  തിരഞ്ഞെടുക്കുന്ന സ്ഥലത്തും   വെച്ചു മാത്രം .
സന്ദ്യ സമയത്ത്  നീ  മിസ്രയിമിൽ നിന്നു പുറപെട്ട  നേരത്തു തന്നെ  
ഊനമില്ലാത്ത  ആട്ടിൻ കുട്ടിയായിരക്കണം .

ഒന്നമാസം  പതിനാലാം തിയതി  വൈകിട്ടെ  വേണം  പെസഹ  ആട്  അറക്കെണ്ടാതു , പിറ്റേ  ദിവസത്തേക്ക് ഒട്ടും  ശേഷിപ്പാൻ പാടില്ല .    

പരിച്ഛെദയേറ്റവരാണ്  ഭക്ഷിക്കേണ്ടത് ,    

പെസഹയോടു കൂടെ  പുളിച്ച  അപ്പം  തിന്നരുതു ,( നീ കഷ്ടതയുടെ  ആഹാരമായ  പുളിപ്പില്ലാത്ത  അപ്പം\ തിന്നേണം )   


കനനാനിൽ എത്തിയ  യിസ്രായേൽ ജനം  അന്യ  ജന ത്തോടെ  ഇടകലർന്നു , അവരുടെ  ദൈവത്തെ  
ആരാധിപ്പാൻ  പോയി , ബാൽ  വിഗ്രഹങ്ങളിലേക്കുതിരിഞ്ഞു അവക്ക്  ബാലികഴിക്കുകയും  പൂജാ ഗിരികളിൽ  ദൂപം  കാട്ടിയും പോന്നു . എന്നാൽ  ചില കുടുഭം  അവരുടെ  യഹോവയോടെ  പ്രാർത്ഥിക്കുകയും  അവർക്ക്  ദൈവം   മറുപടി കൊടുത്ത്  സഹായിച്ചിരുന്നു  വെന്നും  കാണാം . പെസഹയുടെ  നീയമങ്ങൾ പോലും  ലെങ്കിച്ച  സമയം ഉണ്ടായിരുന്നു .
 
നമുക്ക്  പുതിയ  നീയമ  സുവിശേഷങ്ങൾ  പറയുന്ന  ഭാഗം  നോക്കാം   

മത്തായി 26 ആം  അദ്ദ്യായം  പഠിച്ചാൽ   യേശു  കല്പ്പിച്ചപോലെ  ശിഷ്യൻമാർ  പെസഹ ഒരുക്കി .  യേശുവും  പന്ത്രണ്ടു  ശിഷ്യന്മാരും   വിരിചോരുക്കിരുന്ന  മാളികയിൽ  എത്തി , അവർ  ഭഷിക്കുപ്പോൾ (മത്തായി 26:26) 

അവർ  ഭിക്ഷിക്കുപ്പോൾ . എന്ന് പറഞ്ഞാൽ   അവിടെ  ഒരുക്കിരുന്ന  പെസഹ അഥയത്  ഊനമില്ലത്ത  ആട്ടിൻ  കുട്ടിയെ  അറുത്തിരുന്നു വെന്നു  തന്നെ മനസിലാക്കണം , അവിടെ  പുളിപ്പില്ലാത്ത  അപ്പവും  ഉണ്ടായിരുന്നു കൂടാതെ    യെഹൂദൻ മ്മാരുടെ   മുന്തരി  ചാറും  കുടിക്കാൻ  വെച്ചിരുന്നു. ( മുന്തരിയുടെ  ചാറു   അവരുടെ  പ്രധാന  പാനിയമായിരുന്നു.) 

എന്നാൽ  യേശു  ഭക്ഷിച്ചുകൊണ്ടിരിക്കുപ്പോൾ  അപ്പം  എടുത്തു   വാഴ്ത്തി ( ആ അപ്പത്തെ  ഉയർത്തി  ദൈവത്തിനെ  മഹത്തം  കൊടുത്തു , ദൈവത്തെ  ഓർത്തു  നന്ദി  പറഞ്ഞു ) നുറുക്കി  ശിഷ്യന്മാർക്ക് കൊടുത്തു  വാങ്ങി  ഭഷിപ്പീൻ ഇതു  എന്റെ  ശരീരം     ( നോക്കു  ഇവിടെ  വാങ്ങി  എന്ന്  ഒരു പദം  ഉണ്ട്   അഥയത്  ഒരൊരുത്തനായി  ചോദിച്ചു മേടിക്ക )  എന്ന് പറഞ്ഞു . ( ഇവിടെ  വിണ്ടും  " ഇതു"  എന്ന  പദം   ,  ഇത്രയും  നേരം  ഭക്ഷിച്ചതല്ല  എന്നുള്ള  അർഥത്തിൽ  തന്നെ  യേശുവിന്റെ  കൈലുള്ള  ഒരു  അപ്പമാണ്  ഉയർത്തി പിടിച്ചു  ദൈവ സന്നിധിയിൽ വാഴ്ത്തി എന്നത് മനസിലാക്കണം , മുകളിൽ  അവർ ഭക്ഷിക്കുപ്പോൾ  എന്ന  പദം  മറക്കരുത്  ആദ്ധ്യമേ  ആല്ല , ഭക്ഷിച്ചുകൊണ്ടിരിക്കുപ്പോൾ  ,   ഭഷണത്തിനിടയിൽ  ഒരു  അപ്പം  എടുത്തു  പറയുന്നു  ഇതു  എന്റെ  ശരീരം . എന്നു  പറഞ്ഞാൽ , ഇതിനു  മുൻപ്പു കഴിച്ച  ആഹരമല്ല എന്ന് തന്നെ . നാം  ഒരു  വസ്തു  എടുത്തു  ഇത്  ആരുടെതു  എന്ന് ചോദിച്ചാൽ  അതിന്റെ   ഉടമസ്ഥനാണ്  അതു   എന്റേതെന്നു  പറയാനുള്ള അവകാശം , ഇതുപോലെ  യേശു  പറയുന്നു  ഇതു  എന്റെ  ശരീരം എന്നു  .

      അവിടെ  ഒരുക്കിരുന്ന  പെസഹ അഥയത്  ഊനമില്ലത്ത കുഞ്ഞാടെ  ആയിരുന്നുവെങ്കിൽ  , ഊനമില്ലത്ത  യേശു  നമുക്കുവേണ്ടി  അറക്കുന്നു ( കൊല്ലപെടുന്നു  വെന്നുള്ള  വലിയ  ദെർഷനം  യേശു  ശിഷ്യന്മാര്ക്ക് കാണിക്കുന്നു ,)


അപ്പോസ്തോലനായ  പൌലോസ്  പറയുന്നു  കൊരിന്ത്യ  ലെഖ്‌നത്തിൽ  ഒന്ന് കൊരിന്ത്യർ 10:16  നാം  അനുഗ്രഹിക്കുന്ന  അനുഗ്രഹ പാത്രം  ക്രിസ്തുവിന്റെ  രക്തത്തിന്റെ  കൂട്ടയമയല്ലോ ? നാം  നുറുക്കുന്ന  അപ്പം  ക്രിസ്തുവിന്റെ  ശരീരത്തിന്റെ കൂട്ടായ്മ  അല്ലോ?  അപ്പം  ഒന്നാകകൊണ്ടു  പലരായ  നാം  ഒരു  ശരീരം  ആകുന്നു .

ഇവിടെ  സ്രെദ്ദിക്കു  അപ്പം  ഒന്നാകുന്നു  എന്നു   വെക്തം , എന്ന് പറഞ്ഞാൽ   പല  അപ്പ മല്ല  ഒരെണ്ണം  തന്നെയാണ്  മുറിക്കുന്നത് . അതു (  യേശു )  നമ്മുടെ  ക്രിസ്തു  തന്നെ . 

മത്തായി 26:27      പിന്നെ  അവൻ   പാനപാത്രം  എടുത്തു  സ്തോത്രം  ചൊല്ലി
 ( നന്ദി പറയുക ) അവർക്കു  കൊടുത്തു  എല്ലാവരും  ഇതിൽ നിന്നു  കുടിപ്പീൻ .
പാനപാത്രം  എന്ന്  ഇവിടെ  വിശേഷിപ്പിക്കുന്നത്  യെഹൂദൻമ്മാർ വീഞ്ഞു   ഉപയോഗിച്ചിരുന്ന പാത്രമാണ്‌ പാനപാത്രം  , ഇതിൽ  എന്നും  വീഞ്ഞ്  നിറച്ചു  കുടിക്കുക  അവരുടെ  പാരമ്പര്യ ശയിലിയാണ്  , അതുകൊണ്ട്  തന്നെ  അവിടെ  പാന പാത്രത്തിൽ   മുന്തരി  പിഴിഞ്ഞ   ചാറു വെച്ചിരുന്നു , അതിൽ  ഒന്നെടുത്താണ്  യേശു  സ്തോത്രം  ചോല്ലി  ,  ഇതു  അനേകർക്കു വേണ്ടി ചൊരിയുന്നതായി   നീയമത്തിനുള്ള  എന്റെ  രക്തം ( മർക്കോസ്  14:24 )

എന്റെ  ഓർമ്മക്കായി  ചെയിവീൻ  എന്നു  പറഞ്ഞു  ( ലൂക്കോസ്  22:19   )

ലൂക്കോസ് 22 " 20  ഇ  പാനപാത്രം  നിങ്ങൾക്കു  വേണ്ടി  ചോരിയപെടുന്ന  എന്റെ  രക്തത്തിലെ  പുതിയ  നീയമം . ഇവിടെ  യേശു  പുതിയ  ഒരു നീയമം  സ്ഥാപിക്കുന്നു  എന്ന്  വെക്തം   അഥായതു  പഴയ  നീീയമ മായ  പെസഹ  നിർത്തി കൊണ്ട്  പുതിയതു  സ്ഥാപിക്കുന്നു , ലോക മര്യാദ പ്രകാരം പഴയ  നീയമം  മാറ്റികൊണ്ട്  പുതിയത്  വന്നാൽ  പിന്നെ  പഴയത്  തുടർന്നിട്ടെ  ഒരിക്കലും പ്രയൊചനമില്ല , (    ഉദാഹരണം , നിങ്ങളുടെ  വസ്തു  വിറ്റു  മറ്റൊരാൾക്ക്‌  കൊടുത്തിട്ടേ  എന്റെതെ    എന്നു പറഞ്ഞു  ചെന്നാൽ  അതിൽ  നിന്നെ  ഒന്നും   എടുത്തോണ്ടു പോകാനോ  അവിടെ  എന്തെങ്കിലും  ചെയിവാനോ സാധികില്ലല്ലോ ) അതുപോലെ  തന്നെ  പുതിയ  ഒരു  നീയമം  വന്നാൽ  നാം  പാലിക്കേണ്ടത്  അത് തന്നെയായിരിക്കണം .

മത്തായി  26:28  പുതിയ  നീയമത്തിനുള്ള  എന്റെ  രക്തം . 

പൌലോസും  കൊരിന്ത്യർക്കെ എഴുതിയ  ലെഖനത്തിൽ  പറയുന്നു   ഈ പാനപാത്രം  എന്റെ  (യേശുവിന്റെ )    രക്ത്ത്തതിൻ പുതിയ  നീയമം ആകുന്നു . ഇതു  കുടിക്കുംപോഴോക്കെയും  അവന്റെ  ഓർമ്മക്കായി  ചെയിവീൻ .  

ഈ  അപ്പം   തിന്നുകയും  കുടിക്കുകയും  ചെയുംപോളൊക്കെയും കർത്താവ്  വരുവോളം    അവന്റെ  മരണത്തെ  പ്രസ്താപിക്കുന്നു .

നമ്മുടെ  കർത്താവ്  കുരിശിൽ  മരിച്ചത്  , ആ  പെസഹ കുഞ്ഞാടിന്  പകരമായിട്ടാരുന്നു , നമ്മുടെ  പാപങ്ങൾക്ക്‌  വേണ്ടി  യാഗമായി  തീർന്നു . പഴയ  കാലത്തു മോശക്കു  കൊടുത്ത   കല്പ്പന പ്രകാരം   ഓരോരുത്തൻ  പാപ പരിഹാരത്തിനായി  ഒരു  ഊനമില്ലത്ത  മൃഗത്തെ  ( ആട്ടിൻ       കുട്ടിയെയോ ,  കാള കുട്ടിയെയോ   അറുത്തു  അതിനെ  പാളയത്തിനു  പുറത്തുവെച്ചു ദേഹി പ്പിക്കണമായിരുന്നു . അതുപോലെ    നമ്മുടെ  കർത്താവും  യെരുശലെമിനു  പുറത്ത്  ഗോഗാലത്ത  മലയിൽ  വെച്ചു  കൊല്ലപെട്ടു. റോമ  പടയാളികൾ  നമ്മുടെ  കർത്താവിനെ  ക്രുശിൽ  തൂക്കി  ,  അവിടെ  അവൻ  മരിച്ചു .  

 അനേകർക്കു  വേണ്ടി  യാഗമായി  നമ്മുടെ  കർത്താവ്  ,  അവന്റെ   ഈ  മരണത്തെ  ഓർത്തുകൊണ്ടാണ്  . നാം  കർത്തൃ  മേശ  നടത്തുന്നത് .



യോഹന്നാന്റെ  സുവിശേഷം  6 ആം  അദ്ദ്യായം  പറയുന്നു . 

യേശു  പറയന്നു , ഞാൻ  ജീവന്റെ  അപ്പം  ആകുന്നു  , ഇതു  തിന്നുന്നവൻ  മരിക്കതിരികകാതിരിക്കേണ്ടതിനു   സ്വ ർഗ്ഗത്തിൽ  നിന്നു  ഇറങ്ങുന്ന  അപ്പമാകുന്നു .

ജീവന് വേണ്ടി  ഞാൻ  കൊടുക്കുന്ന  എന്റെ  മാംസം  ആകുന്നു .   നിങ്ങൾ  മനുഷ്യ പുത്രന്റെ  മാംസം  തിന്നാതെയും  അവന്റെ  രക്തം  കുടിക്കാതെയും  ഇരുന്നാൽ  നിങ്ങൾക്കു  ഉള്ളിൽ  ജീവനില്ല .
54- ആം  വാക്യം   എന്റെ  മാംസം  തിന്നുകയും  എന്റെ  രക്തം  കുടിക്കുകയും  ചെയുന്നവനു  നിത്യ ജീവനുണ്ട്          ഒടുക്കത്തെ നാളിൽ  അവനെ  ഉയരത്തെഴുന്നെൽപിക്കും .


ഇനി  ആർക്കാണ്  കർത്തൃ  മേശയിൽ  നിന്നെ  ഭഷിപ്പാൻ  സാധിക്കുകക  എന്നു   പഠിക്കാം 

നാം ആദ്ദ്യം  പഠിച്ചു  പെസഹയുടെ  ചട്ടങ്ങളും  നീയമങ്ങളും  അതിന്റെ  ചില  നീയമങ്ങൾ  ഇതിനും     അനിവാര്യമാണ് 


യേശുവിൽ  വിശ്വസിച്ചു  സ്നാനപെട്ടവാരായിരക്കണം  കര്ത്താവിന്റെ  മേശയിൽ  നിന്നെ  ഭക്ഷിക്കാൻ . കാരണം  പരിച്ഛെദന   ചെയിതവർക്കു  മാത്രമാണ്  പെസഹയുടെ  ആഹാരം  കഴിക്കാവു എന്നപോലെ സ്നാനം നടത്തിയ ജീവിതങ്ങൾക്കാണ്  കർത്താവിന്റെ  മേശ .  കർത്താവ് (യേശു) നടത്തിയ ആ സിശ്രുഷ  തന്റെ  കൂടെ  വന്ന  ജനത്തിനെ എല്ലാം   ഒഴിവാക്കി , താൻ തിരഞ്ഞെടുത്ത  ശിഷ്യന്മാരെ  മാത്രമായി  വിളിച്ചു  പെസഹയുടെ  രാത്രിയിൽ  . എല്ലാവർക്കും  അതിൽ  പങ്കു      കൊള്ളാമായിരുന്നു  വെങ്കിൽ  ഇതിനു മുൻപും  യേശു  അപ്പം  വഴ്ത്തിയപ്പം പറയമാരുന്നു  ഇത്  എന്റെ  ശരിരം  എന്ന് , ( അഞ്ചപ്പവും  രണ്ടു മീനും വഴ്ത്തിയതും , ഏഴ്  അപ്പം  വാഴ്ത്തിയതും  പൊതു യോഗത്തിലാണ് , അവിടെ   യേശുവിന്റെ  സുവിശേഷം  കേൾക്കാൻ  വന്നവർ ആയിരുന്നു വെങ്കിലും  എല്ലാരും  സ്നാനപെട്ടിരുന്നില്ല . ആയതിനാൽ   യേശു  വിന്റെ  കൂടെ  നടന്ന    ശിഷ്യൻമാർ  സ്നനപെടുകയും  അവർ  യേശുവിനെ  സാക്ഷാൽ  കർത്താവ്  എന്ന്  വിശ്വസിക്കുകയും ചെയിതവർ തന്നെ  ആയിരുന്നു , ശിമോനെ  ജഡ രക്തമല്ല ,സ്വർഗ്ഗതനായ  പിതാവ് അത്രേ  നിനക്ക് ഇതു  വെളിപെടുത്തിയത് അത്രേ!    . പാത്രോസ് പറയുന്നു : നീ    ജീവനുള്ള  ദൈവത്തിന്റെ  പുത്രനായ ക്രിസ്തു എന്നു  ഉത്തരം  പറഞ്ഞു  മത്തായി  16:16  

അപ്പോസ്തോല  പ്രവർത്തി  2 ആം  അദ്ദ്യായത്തിൽ  .യേശുവിൽ  വിശ്വസിച്ചവർ  സ്നാനം  ഏൽക്കുകയും  സഭയോടെ  ചേരുകയും  ചെയിതു  വന്നു  എന്നും  അവർ  കൂട്ടായ്മ  ആചരിക്കുകയും  അപ്പൊസ്തലന്മാരുടെ  ഉപദേശം കേൾക്കുകയും , ദിനം പ്രതി ഒരുമന പെട്ടു കൂടി  വരുകയും  അപ്പം നുറുക്കുകയും പ്രാർത്ഥന കഴിച്ചും വന്നു  വചനം  പറയുന്നു .(പ്രവർത്തി 2: 42 )

അപ്പോൾ  കൂട്ടായ്മ ആചരിക്കുകയും  ഉപദേശം  കൈകൊൾകയും ചെയിതവരാണ്  അപ്പം നുറുക്കിയത് . 

അതുപോലെ  വിശുക്കുന്നവർക്കുള്ള  ആഹരമല്ല ഇത്  നമ്മുടെ കർത്താവിന്റെ മരണത്തെ  പ്രസ്താപിക്കുന്നതാണ്  കർത്തൃ  മേശ  എന്ന ബോധം ഉണ്ടായിരിക്കണം .

പലപ്പോഴും തെറ്റി പോകുന്ന  മനുഷ്യൻ  തന്നെ താൻ  ശോദന  ചെയിണം ഇതിൽ നിന്നെ  പാനം  ചെയുന്നതിനെ മുൻപ്പു ,   നാം  നമ്മെ  തന്നെ  വിധിച്ചാൽ വിധിയകില്ല , എന്ന് പറഞ്ഞാൽ  ഒരു  വിശ്വാസിക്ക്  തോന്നി  എനിക്ക് തെറ്റൊന്നും സംഭവിച്ചില്ല എന്നും,  മറ്റൊരുവന്  അയോ ഞാൻ  തെറ്റി പോയി എന്നും  തോന്നിട്ടെ  കര്ത്താവിന്റെ മേശയിൽ നിന്നെ  തെറ്റു ചെയിതില്ല എന്നു തൊന്നിയവൻ ഭക്ഷിക്കുകയും , തെറ്റി  എന്നു  തൊന്നിയവൻ  മേശയിൽ നിന്ന് ഭക്ഷിക്കാതെ  ഇരിക്കുകയും  ചെയിതാൽ ... നാം  തനിയെ  വിധിക്കുന്നു , നാം തന്നെ  തിരുമാനിക്കാതെ  ദൈവ  സന്നിധിയിൽ  പ്രാർത്ഥനയോടെയിരുന്നാൽ ദൈവം  നമ്മെ  ശുദ്ധികരിക്കും    അവന്റെ  വചനത്താൽ . ദൈവം നമ്മെ  ബാല ശിക്ഷ  നടത്തുന്നു വെന്നും   ഓർത്തിരിക്കണം .

അയോഗ്യമായി  ഭക്ഷിക്കരുത് . (  വിശുദ്ധിയോടെ   വേണം )

കർത്താവിന്റെ  മേശയിൽ നിന്നും , ഭൂതങ്ങൾക്കു  ബലി കഴിച്ചതിൽ  തിന്നും ഭക്ഷിക്കരുത് ,(  ഇവിടെ  പറയുന്നത്  കർത്താവിന്റെ  മേശയിൽ  നിന്നെ കഴിക്കുന്നവർ  അന്യ  ദൈവങ്ങൾക്ക്  ബെലിയായോ    കഴിച്ചതോ   അല്ലേൽ സമർപ്പിച്ച  യാതൊരു  വസ്തുവും  ഭക്ഷിക്കരുതു .

അതുകൊണ്ടു  തന്നെ  പൌലോസ്  പറയുന്നു  1 കൊരിന്ത്യർ  11: 27 അതുകൊണ്ട് അയോഗ്യമ്മായി   അപ്പം  തിന്നുകയോ ,   കർത്താവിന്റെ പാനപാത്രം  കുടിക്കുകയോ  ചെയുന്നവൻ . കര്ത്താവിന്റെ ശരീരവും രക്തവും  സംബത്തിച്ചു കുറ്റകാരൻ 
ആകുന്നു .

തിന്നുവെയും  കുടിക്കുകയും  ചെയുന്നവൻ  ശരീരത്തെ വിവെചിക്കെണ്ടാതാകുന്നു .  ഇവിടെ  പലരും  തെറ്റിപ്പിക്കുന്ന പ്രസംഗം നടത്താറുണ്ട്‌ .  അവരുടെ  അറിവില്ലയ്മ്മായല്ല  ദൈവം  അവരുടെ  കണ്ണു കുരുടാക്കിരിക്കുന്നു  എന്നു  ഓർക്കേണം . നമ്മുടെ  സ്വന്തശരീരത്തെ വിവേചിക്കണം , ( നമ്മൾ  ദൈവ  ഹിതമില്ലതെ  എന്തെങ്കിലും  ചെയിതോ എന്നു  പരിശോദിക്കണം , ശുദ്ധികരണം  ആവിശ്യമാണ് , ദൈവ കൽപനയിലെ വെവ്സ്തക്കു  വിരുദ്ധമായി  നാം  എന്തു   ചെയിതാലും  നാം  കുറ്റകാരകുന്നു .

തന്നെതാൻ  ശോധന ചെയണം ,


അതുപോലെ  മാസത്തിൽ  ഒന്നല്ല    കര്ത്താവിന്റെ  മേശ    നടത്തേണ്ടതു. നിങ്ങൾ  കൂടി  വരുമ്പൊഴൊക്കെയും  എന്നാണു  യേശു  പഠിപ്പിച്ചത്‌ .    

കർത്താവിന്റെ  മേശമേൽ  അപ്പവും  വിഞ്ഞും ശേഷിച്ചാൽ  അതു  അവിടെ  വെക്കാൻ പാടില്ല പിറ്റേ ദിവസത്തേക്ക് , കാരണം  അത്  വിശുദ്ധം . പെസഹായിലും  ദൈവം   മോശയോടെ  ശേഷിപ്പിക്കരുതെ  എന്നു  കല്പ്പിച്ചിരുന്നു .


ആരെലും  തെറ്റിക്കുന്ന  പ്രസ്ഥാപനകൾ  പറഞ്ഞാൽ  അപ്പാടെ  വിശ്വസിക്കാതെ  വചനം  ധാനിക്കുകായും     പഠിക്കുകായും ചെയ്യുക  .  ഇ  അടുത്തയിടയിൽ  ഒരു  വെക്തി  ആർക്കും  വീട്ടിൽ   കർത്താവിന്റെ മേശ  നടത്താം ( അപ്പം നുറുക്കാം )   എന്നുള്ള  പ്രസംഗം  പറയുന്നതു    എനിക്കു കേൾക്കാൻ ഇടയായി  , അതുപോലെ  യേശുവിന്റെ  ശരിരത്തെയാണ്    ശോധന ചെയിണ്ടത്  എന്നും  . തെറ്റായ  ആ  പ്രസ്ഥാപന  സഹോദരങ്ങളെ  പിശാചിനാൽ  അകപെട്ടവരാണ്  പറയുന്നത് .  
   


   സാത്താൻ  താനും  ദൈവ  ദൂദതന്റെ  വേഷം ധരിച്ചു  വരുമെന്ന്  വചനം  പറയുന്നു .

ആരും  നിങ്ങളെ  തെറ്റിക്കാതിരിക്കാൻ     സൂക്ഷിക്ക .

ദൈവം  നിങ്ങളെ  അനഗ്രഹിക്കട്ടെ ,യേശു ക്രിസ്തുവിന്റെ  കൃപ  നിങ്ങളോടെ  കൂടെ  എന്നുമിരിക്കട്ടെ . ആമേൻ .
  


വേദ  ഭാഗങ്ങൾ   


1 കൊരിന്ത്യർ  5:7  നമ്മുടെ  പെസഹ  കുഞ്ഞാട്  അരുക്കപ്പെട്ടിരിക്കുന്നു .

             "               10:20 ഭൂതങ്ങളുടെ  കൂട്ടാളി ആകാൻ  പാടില്ല 

             "                 10 :21  കർത്താവിന്റെ  മേശയിലും  ഭൂതങ്ങളുടെ  മേശയിലും 
                                  അധിതികൾ ആകാൻ  പാടില്ല .

             "                 10:4-5  റീഡ് 

            "                   10: 16-18   
                                        യാഗപീടത്ത്തിന്റെ കൂട്ടളിയല്ലോ ?

            "                 11: 23-33      


  








Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"