ദൈവം നമ്മുടെ സങ്കെതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും ആകുന്നു .

നഹൂം  1:7  യഹോവ  നല്ലവനും  കഷ്ടദിവസത്തിൽ  ശരണവും ആകുന്നു: തങ്കൽ  ആശ്രയിക്കുന്നവരെ  അവൻ  അറിയുന്നു.

 പലപ്പഴും  ജീവിതത്തിൽ  പ്രയാസം  വരുംപ്പോൾ  നാം  ദൈവമേ  എന്നെ  അറിയാതെ  തന്നെ  വിളിക്കാറുണ്ട് ? എന്നാൽ  കഷ്ട ദിവസത്തിൽ  ശരണം  ആകുവാൻ  അവൻ  മാത്രമാണോ  ദൈവം  നമ്മളെ  സ്നേഹിക്കുന്നത് ?. ദാവിദ്   ഇപ്പ്രകാരം പറയന്നു  ഞാൻ  എല്ലാകാലത്തും  യഹോവയെ   സ്തുതിക്കും . അതെ  നമ്മടെ  പ്രയാസ  സമയത്ത്  മാത്രമല്ല  എല്ലാകാലത്തും  സ്തുതിക്കുന്നവരായിരിപ്പാൻ  ദൈവം  എന്നെയും  നിന്നെയും       കുറിച്ചെ  ആഗ്രഹിക്കുന്നു . അങ്ങനെ  തന്നെ  മനുഷ്യൻ  ചെയിതാൽ  അവന്റെ  കഷ്ട  ദിവസത്തിൽ  ദൈവം  അവനെ  സകല  കഷ്ടത്തിൽ  നിന്നും  വിടുവിക്കും . ഒരു  വെക്തി എത്ര  ധനികൻ  ആയിരുന്നാലും  അവന്റെ  ആശ്രയം  അവന്റെ  ധനത്തിൽ  ആണെയെങ്കിൽ  അതെ  ഉപകരിക്കില്ല . മറിച്ചു  അവൻ  ദൈവത്തെ  അശ്രയിചിരുന്നാൽ അവനെ  ദൈവം അധികമായി  സ്നേഹിക്കും  കഴിഞ്ഞ  ദിവസം  ലോകത്തിലെ\ ഒരു ധനികൻ  1980 ൽ  കൊടികണക്കിനെ  ധനം  ഉണ്ടായിരുന്ന  അമേരിക്കകാരൻ  മരിച്ചപ്പോൾ  പത്രം  ഇപ്പ്രകരമെഴുതി  ലോകത്തിലെ  ഏറ്റവും  വലിയ  ധനവാനയിരുന്ന  ഇ  വെക്തി  മരിക്കുപ്പോൾ  ഒന്നുമില്ലാതെ  ഒരു  ദരിദ്രനായി  മരിച്ചു . 30 വർഷകൊണ്ടു  ദിനപ്രതി  ലെക്ഷം ഡോളർ  ചിലവാക്കിയാൽ  പോലും  തീരാത്ത  സ്വത്തെ  ഉണ്ടായിരുന്ന  വെക്തി  ഒന്നുമില്ലാതെ  അനാഥാലയത്തിൽ  ഒരു സാദാരണ  മനുഷ്യനിലും  ദരദ്രനായി  മരിച്ചു  എന്നാണു  എഴുതിയത് . ധനം  എത്രയുണ്ടായാലും  ദൈവം  കൂടെ  യില്ലയെങ്കിൽ  ഒന്നും  കാണില്ല  അവസാനം . നമ്മുടെ  കേരളത്തിൽ  ദാരിദ്രത്തിൽ  ജീവിച്ച  പലരും  ഇന്നു  സമ്പന്നരായി  എങ്കിൽ  അതിനെ  കാരണം  അവർ ദൈവത്തിൽ  അവരുടെ  കഷ്ടത്തിൽ  ആശ്രയിക്കുകയും  ദൈവം  അവരെ  അവരുടെ  സകല  കഷ്ടങ്ങളിൽ  നിന്നും  വിടുവിച്ചു  എന്നുമാണ്  നാം  അറിയേണ്ടത് . 

ധനം  അകുപ്പോൾ  ദൈവത്തെ  മറക്കുന്ന  തലമുറയല്ല  വേണ്ടത്  മരിച്ചു  എല്ലാകാലത്തും  ദൈവത്തെ  അറിയുന്ന  തലമുറക്കായി  പറയുന്ന  ഒരു  വേദ  ഭാഗം ആണ്  നഹൂം  1:7  കാരണം  ബി സി  450 അടുത്തെ  നോഹ  പ്രവാചകൻ  മൂലം  നിനവയെ  അവരുടെ  കഷ്ടത്തിൽ  നിന്നെ  വിടുവിക്കുകയും  പിന്നിട്  150  വർഷം  കഴിഞ്ഞപ്പോൾ   നഹൂം  പറയുന്നു  നിനവയിലെ  തല മുറ  ദൈവത്തെ  ഉപേക്ഷിച്ചു   വിഗ്രഹങ്ങളിലേക്കു  തിരിഞ്ഞു .  അവർക്കു  വരാൻ  പോകുന്ന  അനിഷ്ടത്തെ\ കുറിച്ചു  വിളിച്ചുപറയുന്ന  പ്രവചന  വാക്യങ്ങൾ   ഇ  പുസ്തകത്തിൽ കാണാം  . എന്തിനെ  പ്രവചനം  പറയുന്നു  ജനം  മാനസാന്തര പെട്ട്  ജീവിതം  ദൈവത്തിലേക്ക്  മാറ്റുവാൻ   പ്രിയമുള്ള  വായനക്കാരെ  തലമുറ  തലമുറ  മാറിവരുംപ്പോൾ  അവർ  ദൈവത്തെ   മറക്കുകയും  തെറ്റിലേക്ക്  പോകുകയും  ചെയുന്ന  അവസരത്തിൽ  അവരെ  കുറിച്ചെ  ഭാരമുള്ള  ഒരു  ജനം  ഉണ്ടാകുകയും  അവര്ക്ക് വേണ്ടി  ഇടുവിൽ  നിക്കുവാനും  എനിക്കും  നിനക്കും  ഇടയാകണം  അങ്ങനെ  അവർക്കുവേണ്ടി  നാം  പ്രർഥി ക്കുപ്പോൾ  ദൈവം  അവിടെ ഒരു  കരുതൽ  ശേഷിപ്പക്കുകയും നേരായ  ഉപദേശത്തെ  കൊടുക്കുന്ന  ജനത്തെ  വാർത്തെടുക്കാൻ  ഇടയാകുകയും  ഉണ്ടാകും 

ദൈവം  നമ്മളിൽ  ആഗ്രഹിക്കുന്നതെ  മറ്റൊല്ലവർക്കുവേണ്ടി  നാം  ഇടുവിൽ  നിൽക്കാനാണ്  , വചനം  ഇപ്രകാരം  പറയുന്നു  ദേശത്തെ    നശിപ്പിക്കാതിരിക്കാൻ  ഇടുവിൽ നിൽക്കാൻ  ഞാൻ  ഒരു  പുരുഷനെ  അനേക്ഷിച്ചു  ആരെയും  കണ്ടില്ല . ഉല്പത്തി  പുസ്തകം  നാം  പഠിക്കുപ്പോൾ  ലോത്തിനെ  ദൈവം  വിടുവിക്കുന്ന  ഭാഗത്തെ   അബ്രഹാം  അവർക്കുവേണ്ടി  ഇടുവിൽ  നിലക്കുന്നതായി  കാണാം  അങ്ങനെ  തന്നെ  നാമും  മറ്റുള്ളവര്ക്ക് വേണ്ടി  ഇടുവിൽ  നിന്നാൽ    അവൻ  നമ്മെയും  വിടുവിക്കാൻ  ശതനാണ്  . തന്നെ  അശ്രയിക്കുനവ്ർക്ക്   അവൻ  നല്ലവനും  ശരണം  ആകുന്നവർക്ക്  
ആശ്രയിപ്പാൻ  ഉറപുള്ള  പാറയും  ആകുന്നു .

ദൈവം  നമ്മുടെ  സങ്കെതവും  ബലവും  കഷ്ടങ്ങളിൽ  ഏറ്റവും  അടുത്ത  തുണയും  ആകുന്നു .




Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"