പരിശുദ്ധാല്മാവ്‌ ,ചിന്തയും പഠനവും

പരിശുദ്ധാല്മാവ്‌ 

പലർക്കും ഇന്നും മനസ്സിലാകാത്തതും ,   ചിന്തയും   പഠനവും , പഠന വിഷയവും  ആകുന്നു  പരിശുദ്ധാൽമാവ്  എന്നത്  ഇതിനെ  പറ്റി  വചനം  എന്താണ്  പറയുന്നത്  എന്ന് നോക്കാം .

മത്തായിയുടെ  സുവിശേഷം . 3:10  യേശു  സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽ നിന്ന്  കയറി  അപ്പോൾ  സ്വർഗ്ഗം  തുറന്നു  ദൈവാല്മാവ്‌  പ്രാവ്  എന്നപോലെ ഇറങ്ങി  തന്റെ മേൽ  വരുന്നത്  അവൻ  കണ്ടു .
ഇവൻ എന്റെ  പ്രിയപുത്രൻ  ഇവനിൽ  ഞാൻ പ്രസാദിച്ചിരിക്കുന്നു  എന്നും  സ്വർഗ്ഗത്തിൽ  നിന്ന് ഒരു  ശബ്ദവും  ഉണ്ടായി

ദൈവത്തിന്റെ   ആല്മാവാണൂ  പരിശുദ്ധാല്മാവു  എന്ന്  വെക്തം . അതു  വരുന്നത്  സ്വർഗ്ഗത്തിൽ  നിന്നും

പുതിയ നീയമത്തിൽ  ആദ്ദ്യമായി  പറയുന്ന  പരിശുദ്ധാല്മാവ്  എന്ന  പദം  മത്തായി  1: 18  മറിയയെ  ജോസഫിന്   വിവാഹം  നിഛയിച്ച  ശേഷം   അവർ  കൂടി   വരു മുന്മ്പ്പു  പരിദ്ധാല്മാവിനാൽ  ഗർഭിണിയായി  എന്നു  കണ്ടു എന്നതാണ് .
ഇവിടെ  രണ്ടാടത്തും  പരിശുദ്ധാല്മാവ്‌ വന്നത്  പ്രത്യക്ഷമായിട്ടാരുന്നു 
കണ്ടു  എന്ന  പദം  ഇ  രണ്ടു  വാക്യത്തിലും  പറയുന്നു. അപ്പോൾ  വെക്തമായ  തെളിവോടെയാണ്  പരിശുദ്ധാല്മാവ്  വരുന്നത് 

മാർക്കോസ്  1: 8 ,ലൂക്കോസ്3 : 16 , സ്നാപക യോഹന്നാൻ പറയുന്നു  ഞാനോ  നിങ്ങളെ  വെള്ളത്തിൽ  സ്നാനം  കഴിപ്പിക്കുന്നു  . അവനോ  നിങ്ങളെ  പരിഷുദ്ധാല്മാവിൽ    സ്നാനം  കഴിപ്പിക്കും .


ലൂക്കൊസിൽ  ആദ്ദ്യം  പറയുന്ന  ഭാഗം 1: 15  അമ്മയുടെ     ഗർഭത്തിൽ  വെച്ചു  തന്നെ  പരിശുദ്ധാൽമ്മാവ് കൊണ്ട് നിറയും. ( ഇവിടെ   സെഖര്യാ പുരോഹിതനോടെ   ദൂദൻ  പറയുന്നു  എലിശബെത്തിന്റെ  ഉള്ളിൽ  ഉരുവാകുന്ന,  (യോഹന്നാൻ)    ശിശുപരിശുദ്ധലമാവിനാൽ  നിറയുമെന്നു  .  
  
ലൂക്കോസ്  1 : 35  ദൂദൻ  മറിയയോടെ  പരിശുദ്ധാൽമാവ്   നിന്റെ  മേൽ  വരും

ലൂക്കോസ് 1;41മറിയയുടെ വന്ദനം  എലിശബെത്ത്  കേട്ടപ്പോൾ  പിള്ള  അവളുടെ  ഉള്ളത്തിൽ  തുള്ളി , എലിശബെത്ത്  പരിശുദ്ധാല്മാവ്‌   നിറഞ്ഞവളായി  ഉച്ചത്തിൽ വിളിച്ചു പറഞ്ഞു  സ്ത്രികളിൽ നീ  അനുഗ്രഹിക്ക പെട്ടവൾ .

ലൂക്കോസ്1;67  യോഹന്നാന്റെ  അപ്പനായ  സെഖര്യവു  പരിശുദ്ധാല്മാവ് നിരഞ്ഞവനായി  പ്രവചിച്ചു പറഞ്ഞത് എന്നും  എഴുതിരിക്കുന്നു.

ലൂക്കോസ് 2; 25  യിസ്രായേലിന്റെ  ആശ്വാസത്തിനായി  കാത്തിരുന്ന    ശിമ്യോൻറ്റ്  മേൽ പരിശുദ്ധാല്മാവും ഉണ്ടായിരുന്നു ,  അവൻ  ആൽമ നിയോഗത്താൽ  ദൈവാലയത്തിൽ  ചെന്നു .

ലൂക്കോസ്  3:22  പരിശുദ്ധലമാവ്   ദേഹരൂപത്തിൽ  പ്രാവ് എന്നപോലെ  അവന്റെ  മേൽ ഇറങ്ങി വന്നു .. യേശു  സ്നാനം  ഏറ്റു  കയറിയ   ഉടന്നെ. 

യോഹന്നാൻ  1: 33   ആരുടെ  മേൽ   ആല്മാവു  ഇറങ്ങുന്നതും  വസിക്കുന്നതും  നീ  കാണുമോ  അവൻ  പരിശുദ്ധാല്മാവിൽ  സ്നാനം  കഴിപ്പിക്കുന്നവൻ  ആകുന്നു എന്ന് പറഞ്ഞു . അങ്ങനെ  ഞാൻ  കാണുകയും  ദൈവപുത്രൻ  തന്നെ എന്നു പറയുകയും ചെയിതിരിക്കുന്നു 

ഇവിടെ  പല രീതിയിൽ  പരിശുദ്ധാല്മാവ്  പ്രവർത്തിച്ചു വെന്നു കാണാം . 

രണ്ടു രീതിയിൽ  പ്രിശുദ്ധാല്മാവിനെ പറ്റി പറയുന്നു 

1) പരിശുദ്ധാല്മാവിലുള്ള  സ്നാനം  ( ക്രിതുവിന്റെ തേജസ്കരണത്തിന്  ശേഷം )
2 ) പരിശുദ്ധല്മാവിൽ  നിറയുക . (ക്രിസ്തുവിനെ പിൻപ്പും  മുൻപ്പും    പരിശുദ്ധാല്മാവ് ഉണ്ടായിരുന്നു )   എന്നാൽ  വെത്യാസം ഉണ്ടായിരുന്നു പ്രവർത്തനത്തിനും , 

"നാം ദൈവത്തെ   ത്രി ഏക  ദൈവം  എന്ന്  പറയുന്നുവല്ലോ "   അഥയത്  .പിതാവ് ,പുത്രൻ ,  പരിശുദ്ധാല്മാവ് "

യേശു ക്രിസ്തുവാണ് പരിശുദ്ധാൽമാവിൽ സ്നാനം 
കഴിപ്പിക്കുന്നതു  വെന്നു  യോഹന്നാൻ    വേക്ത്തമായി പറയുന്നു .

എന്നാൽ  യേശു  ജനിക്കുന്നതിനു  മുൻപ്പു പരിശുദ്ധാല്മാവ്  സെഖര്യവ് , മറിയ , എലിശബെത്ത് ,  ശിമ്യോൻ  എന്നിവരിൽ  വന്നു  വെന്ന്  വെക്തമായി  പറയുന്നു .

മത്തായി 28 : 19  നിങ്ങൾ പുറപ്പെട്ടു , പിതാവിന്റെയും , പുത്രന്റെയും  പരിശുദ്ധാൽമാവിന്റെയും നാമത്തിൽ  സ്നാനം  കഴിപ്പിച്ചും .....
ഞാനോ    ലോകാവസാനത്തോളം  എല്ലാനാളും  നിങ്ങളോടുകൂടെ  ഉണ്ടു  എന്ന്  യേശു പറഞ്ഞു  ഉയർത്തെഴുനെറ്റ  ശേഷം  പറഞ്ഞു   

യോഹന്നാൻറ്റ്  സുവിശേഷം  7|: 37 -39  എന്നിൽ  വിശ്വസിക്കുന്നവന്റെ ഉള്ളിൽ  നിന്നു  തിരുവെഴുത്തു  പറയുന്നതുപോലെ  ജീവജലത്തിന്റെ    നദികൾ  ഒഴുകും  എന്ന്  വിളിച്ചു പറഞ്ഞു , തന്നിൽ  വിശ്വസിക്കുന്നവർക്ക്  ലെഭിപ്പാനുള്ള  ആല്മാവിനെ കുറിച്ച്  ആകുന്നു  പറഞ്ഞത്  , യേശു  അന്ന്  തെജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ  ആല്മാവു വന്നിട്ടില്ലായിരുന്നു    

14: 16  ഞാൻ  പിതാവിനോടെ ചോദിക്കും . അവൻ  സത്യത്തിന്റെ  ആല്മവു  എന്ന കാരിസ്ഥനെ  എന്നേക്കും  നിങ്ങളോട് കൂടെ   ഇരിക്കേണ്ടതിനു നിങ്ങള്ക്ക് തരും എന്ന്  വചനം  പറയുന്നു] യേശ്യവും  പ്രവചിച്ചു  പറഞ്ഞല്ലോ 

 യോഹന്നാന്റെ  സുവിശേഷം   14:26   
 പിതാവ്  എന്റെ  നാമത്തിൽ  അയപ്പാനുള്ള  പരിശുദ്ധാല്മാവ്‌  എന്ന  കാരിസ്ഥൻ  നിങ്ങൾക്ക്  സകലവും  ഉപദേശിച്ചുതരുകയും  ഞാൻ  നിങ്ങളോടെ  പറഞ്ഞതോക്കെയും  ഓർമ്മപെടുത്തും, 1  യോഹന്നാന്റെ ലേഖ്‌നം  2:1 യേശുക്രിസ്തു  എന്ന   കാരിയസ്ഥൻ 

16:7-8  ഞാൻ പോകഞ്ഞാൽ  കാരിസ്ഥൻ നിങ്ങളുടെ  അടുക്കൽ  വരുകയില്ല ,ഞാൻ  പോയാൽ  അവനെ  നിങ്ങളുടെ അടുക്കൽ  അയക്കും  അവൻ  വന്നു  പാപത്തെക്കുറിച്ചും  നീതിയെ  കുറിച്ചും , ന്യായ വിധിയെ കുറിച്ചും  ലോകത്തിനെ  ബോധം  വരുത്തും , 16:13  സത്യത്തിന്റെ  ആല്മാവു    വരുംപ്പോഴോ  അവൻ  നിങ്ങളെ  വഴി  നടത്തും ,,,,,,,,,,,,, വരുവാനുള്ളതു  നിങ്ങൾക്ക്  അറിയിച്ചുതരുകയും  ചെയും    

 യോഹന്നാന്റെ    സുവിശേഷം   20: 22  അവൻ   അവരുടെ മേൽ ഊതി  അവരോടു  പരിശുദ്ധാല്മാവിനെ കൈകൊൾവിൻ  എന്ന് യേശു പറഞ്ഞു .

യോവേൽ പ്രവച്ചനം 2: 28  ഞാൻ സകല  ജഡത്തിൻമേലും  എന്റെ  ആല്മാവിനെ  പകരും    
  

മുകളിൽ  പറഞ്ഞിരിക്കുന്ന  വാക്യങ്ങൾ പരിശുദ്ധാലമാവ് എപ്രകാരം ,എങ്ങനെ ലെഭിച്ചു അതെ എങ്ങനെ  പ്രവർത്തിക്കുന്നു വെന്ന്  വെക്തമാക്കുന്നു ക്രിസ്തു യേശുവിനെ മുന്പ്പും ക്രിസ്തുവിൽ കൂടിയും  .

ഇനി  നാം  പഠിക്കുന്നത് അപ്പോസ്തോലന്മ്മാരുടെ കാലം മുതുലുള്ളതാണ്  

പ്രവര്ത്തിയുടെ  പുസ്തകം 

1: 1  യേശു തിരഞ്ഞെടുത്ത അപ്പോസ്തോലന്മാർക്ക്    പരിശുദ്ധാല്മാവിനാൽ കല്പന കൊടുത്തിട്ടു  യേശു  ആരോഹണം  ചെയിത നാൾ വരെ യേശു  ചെയിതതും ഉപദേശിച്ചു തുടങ്ങിയ  സകലത്തെ കുറിച്ചാരുന്നു .  

ഇവിടെഅപ്പോസ്തോലന്മാർ പരിശുദ്ധാൽമവിനാലാണ് യേശുവിനെ  പറ്റി ഉപദേശിച്ചതും ,അവൻ (യേശു) ചെയിത വീരിയ പ്രവർത്തികൾ പറഞ്ഞതും.

പ്രവർത്തി 1:5  യോഹന്നാൻ വെള്ളം കൊണ്ടു  സ്നാനം കഴിപ്പിച്ചു   നിങ്ങൾക്കോ  ഇനി  ഏറെനാൾ കഴിയും മുൻപ്പു പരിശുദ്ധലമാവു  കൊണ്ടു  സ്നാനം  ലെഭിക്കുമെന്നു  കല്പ്പിച്ചു .

1: 8   പരിശുദ്ധാല്മാവ്‌  നിങ്ങളുടെ  മേൽ  വരുംപ്പോൾ  നിങ്ങൾ  ശക്തി ലെഭിച്ചിട്ടു  യെരുശേലെമിലും , യെഹൂദയിലും എല്ലാടത്തും,ശമര്യയിലും,ഭുമിയുടെ   അറ്റത്തോളവും  എന്റെ സാക്ഷികൾ  എന്ന് പറഞ്ഞു .ഇത്  യേശു  പറഞ്ഞിട്ടേ  അവർ    കാണ്‍കെ  അവൻ ( യേശു) ആരോഹണം ചെയിതു .

1:16  പത്രോസിന്റെ  പ്രസംഗത്തിൽ പറയുന്നു    യൂദെയെ  കുറിച്ച്  പരിശുദ്ധാല്മാവ്‌  ദാവിദ്  മുഖാന്തരം  മുൻപറഞ്ഞ  തിരുവെഴുത്തിനു  നിവൃത്തി വരുവാൻ  ആവിശ്യമായിരുന്നു .

ഇവിടെ  ദാവിദിനെ  കൊണ്ട്   പറയിച്ചത് പരിശുദ്ധാല്മാവ്‌ ആകുന്നു  എന്ന്  എടുത്തു പറയുന്നു .

 പ്രവർത്തി   2 :1-5   യേശുവിന്റെ   സ്വർഗ്ഗാരോഹണത്തിനെശേഷം  പെന്തക്കോസ്  നാളിൽ   എല്ലാവരും  ഒരു സ്ഥലത്തു ഒന്നിച്ചു  കൂടിയിരുന്നു . അവര് ദേവലയ്ത്തിലല്ല  എന്ന് വെക്തം , ഒരു  സ്ഥലം  എന്ന് മാത്രമാണ്  പറയുന്നത് ( വീട്  2:2)

ഒരു കൊടിയ കാറ്റ്അടിക്കുന്നതുപോലെ  ആകാശത്തുനിന്നെ  ഒരു മുഴക്കം  ഉണ്ടായി  അവർ  ഇരുന്ന  വീട്   മുഴുവനും  നിറച്ചു .

അഗ്നി ജ്വാല പോലെയുള്ള നാവുകൾ  അവർക്ക് പ്രക്ത്യക്ഷമായി  അവരിൽ  ഓരോരുത്തന്റെ മേൽ  പതിഞ്ഞു . 2:4 എല്ലാവരും  പരിശുദ്ധാല്മാവ്‌  നിറഞ്ഞവരായി  ആല്മാവു  അവർക്ക് ഉച്ചരിപ്പാൻ നല്കിയ പോലെ  അന്യ ഭാഷകളിൽ  സംസാരിച്ചു തുടങ്ങി , അന്നു  അവിടെ  ആകാശത്തിൻ  കിഴുള്ള സകല ജാതികളിൽ നിന്നും  യേരുശലെമിൽ വന്നു  പാർക്കുന്ന യെഹൂദാന്മാരായ  ഭക്തിയുള്ള പുരുഷന്മ്മാർ  ഉണ്ടായിരുന്നു . ഈ  മുഴക്കം ഉണ്ടായപ്പോൾ  പുരുഷാരം  വന്നു കൂടി  ഓരോരുത്താൻ  താന്താന്റെ  ഭാഷയിൽ  അവർ  സംസാരിക്കുന്നതു  കേട്ടു  ആമ്പരന്നു പോയി .

2: 7-8         ഓരോരുത്തൻജനിച്ച  നമ്മുടെ  സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു  കേൾക്കുന്നത് എങ്ങനെ ?

പല ദേശക്കാർ പല ഭാഷ സംസാരിക്കുന്നവർ ഒരു  ദ്വിഭാഷി യുടെ  സഹായം ഇല്ലാതെ  മാതൃ ഭാഷയിൽ  സംസാരിച്ചു  വെന്നാണ്  വചനം  പറയുന്നത് . അവിടെ  വന്ന  രാജ്യക്കാർ , (1 )പാർദ്യർ ,(2) മേദ്ദ്യർ ,(3) ഏലമ്യർ  |(4))മേസപെത്യോമ്യ (5) യെഹൂദ ,(6) കപ്പദൊക്യർ ,(7 ) പൊന്തൊസ്യർ ,(8) ആസ്യർ  (9) പ്രുഗ്യർ ,(10 ) മിസ്രയിമ്യർ , (11 ) കുറെന്യക്കാർ , (12) ലിബിയ (13) റോമ , (14) ക്രേത്യർ ,(15) അറബിക്കാർ  ഇങ്ങനെ  പതിനച്ചു  രാജ്യക്കാർ  പല ഭാഷകൾ സംസാരിക്കുന്ന അവർ  പത്രോസ്  പ്രസിഗിച്ച  പ്രസംഗം  മാത്രമല്ല സംസാരിച്ചവർ  മുഷുവൻ  അവനവന്റെ  ഭാഷയാണ്  കേട്ടത് , ഒരാൾ  മറ്റൊരളോടെ  സംസരിച്ചാൽ അത്  മാറ്റവന്റെ  ഭാഷയല്ല എങ്കിലും കേൾക്കുപ്പോൾ കേൾവിക്കാരന്റെ  ഭാഷയായി  മാറി  ഇ  സംസാരിച്ചവർ  ഗെലിലക്കാർ അല്ലയോ ? എന്ന് പറഞ്ഞാൽ  പഠിപ്പും അറിവും ഇല്ലാത്ത  ദേശക്കാരല്ലോ   2: ഓരോരുത്തൻ   ജനിച്ച  സ്വന്ത  ഭാഷ  കേൾക്കുന്നു . 

അവർ  പ്രസ്ഥാപിചതു  ദൈവത്തിന്റെ  വൻ കാര്യങ്ങളെ  ആയിരുന്നു(2:11 )

ചിലർ  അഭിപ്രായപെട്ടു  വിഞ്ഞു കുടിചിട്ടാണ്  ഇങ്ങനെ  പറയുന്നത്‌  , എന്നാൽ  പത്രോസ്  എണിറ്റു  നിന്ന്  പറയുന്നു  സഹോദരന്മാരെ  ഇവർ ലഹരി  പിടിച്ചവരല്ല . യോവേൽ  പ്രവാചകൻ പറഞ്ഞ കരിയങ്ങൾ നടക്കുന്നു 

2; 17 -18   ഞാൻ  എന്റെ  ആല്മാവിനെ  പകരും  എന്ന്  കർത്താവ് പറഞ്ഞത്  സംഭവിച്ചിരിക്കുന്നു. 2: 33  പരിശുദ്ധാല്മാവ്  എന്ന  വാഗ്ദത്തം  പിതാവിനോടെ  വാങ്ങി  നിങ്ങൾ  ഇ  കാണുകയും  കേൾക്കുകയും  ചെയുന്നത്  പകർന്നു   തന്നു    .

2: 38  പത്രോസ്  അവരോടെ  പാപങ്ങളുടെ മോചനത്തിനായി  ഓരോരുത്തൻ  യേശുക്രിസ്തു വിന്റെ  നാമത്തിൽ സ്നാനം  ഏൽപ്പിൻ : എന്നാൽ  ദാനം  ലെഭിക്കും  എന്ന് വിളിച്ചു  പറഞ്ഞു .

4: 8 പത്രോസ്  പരിശുദ്ധാൽമാവ്‌  നിറഞ്ഞവനായി   ദൈവത്തെയും  യേശുവിനെയും  പറ്റി  പറഞ്ഞു  യേശുവിനെ  പ്രസംഗിച്ചു .

4: 26  ഭൂമിയിലെ രാജാക്കന്മാർ  അണിനിരക്കുകയും  അധിപതികൾ  കർത്താവിനു  വിരോധമായും    അവന്റെ  അഭിഷക്തന് വിരോധമായും  ഒന്നിച്ചുകൂടുകയും  ചെയിതിരിക്കുന്നു . എന്നു നിന്റെ  ദാവിദ്   മുഖാന്തരം  പരിശുദ്ധാല്മാവിനാൽ  അരുളിചെയിതവനെ  എന്ന്  എഴുതിരിക്കുന്നു 

നോക്കു  ഇവിടെയും  നേരത്തെ  തന്നെ  പരിശുദ്ധാല്മാവ് ഉണ്ടായിരുന്നു  എന്ന്  പറയുന്നു  , എന്നാൽ  എല്ലാവരുടെമേലും  പരിശുദ്ധല്മാവ്‌ ഇല്ലാരുന്നു  വന്നു  വെക്തം  പുരാതനകാലത്ത് .   എന്നാൽ  ഇപ്പോൾ  ഞാൻ  സകല   ജഡത്തിൻ മേലും  ഞാൻ  എന്റെ  ആല്മാവിനെ പകരും  എന്ന  വാക്യം  ഒർക്കുക . 

4:34 - പത്രോസ്  പ്രസംങ്ങിച്ച ശേഷം  , നിന്റെ  ദാസന്മാർക്കു  പുർണ്ണ  ദൈര്യത്തോടെ  കൂടെ  നിന്റെ  വചനം പ്രസ്ഥാപിപ്പാൻ  നിന്റെ  ദാസമ്മാർക്ക് കൃപ നല്കേണമേ  എന്ന്  പ്രാർത്ഥിച്ചു ആപ്പോൾ  അവർ  കൂടിയിരുന്ന സ്ഥലം  കുലുങ്ങി  എല്ലാവരും  പരിശുദ്ധല്മാവ്‌  നിരഞ്ഞവരായി ദൈവവചനം  ദൈര്യത്തോടെ പ്രസ്താപിച്ചു . (റീഡ് 4-35) 


നോക്കു  പരിശുദ്ധല്മാവ്‌ വന്നപ്പോൾ  കൂടിയിരുന്ന\ സ്ഥലം  കുലുങ്ങി  എന്നും  4:34 ,             
2: 2  മുഴങ്ങി എന്നും  വെക്തമാക്കുന്നു  ഇവിടെ  പ്രത്യക്ഷമായ  അടയാളം  മുണ്ടായിരുന്നു. 4;16 

5 ആം  അദ്ദ്യായത്തിൽ പരിശുദ്ധാല്മാവിനോടെ  വ്യാജം  പറഞ്ഞ  അനന്യസും  ഭാരിയും  മരണ പെട്ടതായും  കാണാം . 
പരിശുദ്ധാല്മാവിനെ എതിരെ  ദൂഷണം  പറയരുതേ  എന്നും  അത്  ഷെമിക്കില്ല എന്നും  വചനം  പഠിപ്പിക്കുന്നു .

5:32  ദൈവം  തന്നെ  അനുസരിക്കുന്നവർക്കാണ് പരിശുദ്ധാല്മാവിനെ നൽകിയതെ  എന്ന്  പറയുന്നു .
  
6 ആം  അദ്ദ്യായത്തിൽ  ദൈവ വചനശുശ്രുഷ്ക്കായി  വിശ്വാസവും , പരിശുദ്ധാല്മാവും ഉള്ള   സ്തെഫാനോസ്സിനെ  തിരഞ്ഞെടുത്തു   എന്നു പറയുന്നു.


7 ആം  അദ്ദ്യായ്ത്തിൽ  സ്തെഫനോസിനെ  എതിരെ  കുറ്റം  ചുമത്തുന്നവരുടെ മുന്നിൽ  അധിദൈര്യത്തൊടെ  വചനം  പ്രസംഗിക്കുന്നു . തടർന്നു  അവനോ  പരിശുദ്ധാല്മാവ്‌     നിറഞ്ഞവനായി  സ്വർഗ്ഗത്തിലേക്ക് നോക്കി  ദൈവ മഹ്ത്വവും ദൈവത്തിന്റെ വലത്ത്  ഭാഗത്ത്  യേശുവും  നില്ക്കുന്നത് കണ്ടു   എന്ന് വിളിച്ചു പറയുന്നു ,
ഇവിടെ  നോക്കു  പരിശുദ്ധാല്മാവ് വന്നപ്പോൾ  സ്വർഗ്ഗം തുറന്ന  കാഴ്ച സ്തെഫനോസിനെ കാണാൻ  സാധിച്ചു , മാത്രയുമല്ല  ദൈവ  സന്നിധിയിൽ  അവന്റെ  വലത്ത് ഭാഗത്ത്  യേശു  നിലക്കുന്നു  എന്ന്  വിളിച്ചുപറയുന്ന  സാക്ഷ്യം വലുതാണ്‌ .

8 ആം  അദ്ദ്യായത്തിൽ  ഫിലിപ്പോസ്   ശമര്യ ദേശത്ത്  ദൈവവചനം  പ്രസംഗിക്കുകയും  വിശ്വസിച്ചവരെ  സ്നാനപെടുത്തുകയും  ചെയിതുവെന്നു അതു അപ്പോസ്തോലന്മ്മാർ കേൾക്കുകയും അവർക്ക് പരിശുദ്ധാല്മാവ്‌ ലെഭിക്കെണ്ടാതിനായ്  അവർ  ചെന്നു  അവർക്കായി പ്രാർത്ഥിച്ചു     8:15 

 അന്നുവരെ അവരുടെ ആരുടെമേൽ  ആല്മാവ്‌ വന്നിരുന്നില്ല  , അവർ  യേശുവിന്റെ  നാമത്തിൽ  സ്നാനം  ഏറ്റതെയുള്ളൂ , 
8; 17 അവർ അവരുടെ  മേൽ  കൈവെച്ചപ്പോൾ  അവർക്ക്  പരിശുദ്ധാല്മാവ്‌  ലെഭിച്ചു . അപ്പോസ്തോലന്മ്മാർ കൈ വെച്ചപ്പോൾ    ശിമോൻ  കണ്ടാറെ  അവർക്കു  ദ്രവ്യം കൊണ്ടുവന്നു പറഞ്ഞു  ഞാൻ  ഒരുത്തൻറെ  മേൽ  കൈവെച്ചാൽ  അവനു  പരിശുദ്ധാല്മാവ്‌  ലെഭിപ്പാൻ  തക്കവണ്ണം  ഈ  അധികാരം  എനിക്കു  തരണം   എന്ന് പറഞ്ഞു.

പത്രോസ്  അവനോടെ  ദൈവത്തിന്റെ  ദാനം     പണത്തിനു  വാങ്ങി കൊള്ളാ മെന്നു   നീ  നിരൂപിക്കകൊണ്ടു  നിൻറെ  പണം  നിന്നോടെ  കൂടെ  നശിച്ചു പോകട്ടെ .. ഇന്നും  പലരുടെയും  ധാരണ  ഇതുപോലെയാണ്  വിട്ടിൽ  വിളിച്ചു  ഭഷണവും  പണവും  കൊടുത്തു  പരിശുദ്ധാല്മാവിനെ  പ്രാപിക്ക്മെന്നു വിചാരിക്കുന്നവരും  അങ്ങനെ  ചെയിതിട്ടു  കിട്ടാതെ വന്നപ്പോൾ  ദൈവത്തെയും  ദൈവ ദാസനമ്മരെയും കുറ്റം പറയുന്ന  ജനം  ഇപ്പോഴും മുണ്ട്   

8 ആം  അദ്ദ്യായം  26  മുതൽ  പഠിച്ചാൽ  ഫിലിപ്പൊസിനെ  ദൈവം   ഗെസക്കു  അയക്കുന്നതും  എത്യോപിയ രാക്ഞി യുടെ  ഒരുഷണനും  മഹാനും   അവളുടെ   സാകല        ഭണ്ടണ്ണാരാത്തിനും   മേലവിച്ചാരകനായ   എത്യോപ്പിനെ  കണ്ടു ......... അവനു  വചനത്തിന്റെ  പെരുൾ  തിരിച്ചു  കൊടുത്തു  അവനെ    ഗ്രഹിപ്പിച്ചു , ഷണ്ണൻ സ്നാനം  ഏൽക്കാൻ താല്പര്യം കാണിക്കുകയും  ഫിലിപ്പോസ്  അവനെ  സ്നാന പെടുത്തി , 8:39  അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ  ആല്മാവു  ഫിലിപ്പൊസിനെ  എടുത്തു കൊണ്ടുപോയി 

                   
9  ആം  അദ്ദ്യായത്തിൽ  പൌലോസിനെ  ( ശൌൽ ) ദൈവം  ഉപയോഗിക്കൻ  തിരഞ്ഞെടുക്കുതും  അവനു  ദൈവം (യേശു  ) പ്രത്യക്ഷനായതും പറയുന്നു  12-16 വാക്യം 

എന്നാൽ  17 ആം  വാക്യം  , അനന്യാസിനെ  ദൈവം ശൌലിന്റെ  അടുത്തു പറഞ്ഞു വിടുന്നു  ,  അനന്യാസ്   വീട്ടിൽ  ചെന്നു  അവന്റെ  മേൽ കൈവെച്ചു  ശൌലെ  സഹോദര കാഴ്ച പ്രാപിച്ചു  ,    പരിശുദ്ധാല്മ്മപൂർണ്ണൻ  ആകേണ്ടതിനു  നീ  വന്ന വഴിയിൽ   നിനക്ക്  പ്രത്യക്ഷനായ യേശു  എന്ന കർത്താവ്  എന്നെ  അയച്ചിരിക്കുന്നു .

ഉടനെ ശൌൽ കാഴ്ച്ച പ്രാപിക്കുകയും  അവൻ    എഴുനേറ്റു സ്നാനം എല്ക്കുകയും   ചെയിതു 
ഇവിടെ  പൌലോസ്  പരിശുദ്ധാല്മ പുര്ണ്ണൻ എന്ന പദം . അതയത്  സകല കൃപകളും അപ്പോൾ തന്നെ  ലെഭിച്ചു വെന്ന്  സാക്ഷ്യപെടുത്തുന്നു .  

10: 38      നസ്രായനായ യേശുവിനെ  ദൈവം പരിശുദ്ധാല്മാവിലും,  ശക്തിയിലും അഭിഷേകം ചെയിതു  എന്ന  സാക്ഷ്യം  പത്രോസ് കൊർന്നല്യോസിന്റെ  ഭവനത്തിൽ പ്രസംഗിച്ചു .

യേശുവിനെ  പറ്റി  പത്രോസ്( 10:44  )പ്രസംഗിക്കുപ്പോൾ തന്നെ വചനം  കേട്ട എല്ലാവരുടെ മേലും  പരിശുദ്ധാല്മാവ് വന്നു . അവർ  അന്ന്യഭാഷയിൽ സംസാരിക്കുന്നതും  ദൈവത്തെ  മഹത്വീകരിക്കുന്നതും കേൾക്കയാൽ , പത്രോസിനോടെ കൂടെ വന്ന  പാരിച്ഛെദനക്കാരായ  വിശ്വാസികൾ  പരിശുദ്ധലമാവ്  എന്ന ദാനം  ജാതികളുടെ  മേലം  പകർന്നതു കണ്ടു  വിസ്മയിച്ചു 

10: 47 നമ്മെ പ്പോലെ പരിശുദ്ധാല്മാവ്‌ ലെഭിച്ച ഇവരെ         
 സ്നാനം  കഴിപ്പിച്ചുകൂടാതെ വണ്ണംവെള്ളം  വിലക്കാൻ    ആർക്കു കഴിയും  എന്ന് പറഞ്ഞു 

ഇവിടെ  പരിശുദ്ധല്മാവ് പ്രാപിച്ച ജനത്തെ സ്നാനപെടുത്തിന്നു  .

ഇവിടെ  ശ്രെദ്ധിക്കു  സ്നാനം  എല്ക്കുന്നതിനു  മുന്പ്പു  തന്നെ   ജാതികളായ  വിശ്വാസികൾക്ക് പരിശുദ്ധാലമാവിനെ ലെഭിച്ചു  എന്നെ  വെക്തം 

10 : 48  പത്രൊസ്  അവരെ  യേശുവിന്റെ  നാമത്തിൽ  സ്നാനം   കഴിപിപ്പാൻ കല്പിച്ചു ,

11: 15  പത്രോസ് യെഹൂദയിലുള്ള പരിച്ഛെ ദാന്ക്കാരായ സഹോദരാൻ മാരോടെ ,ഞാൻ  സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാല്മാവ്‌   ആദിയിൽ  നമ്മുടെ  മേൽ വന്നതുപോലെ  അവരുടെ മേലും  വന്നു , ...... എന്ന്  പൌലോസ്  യെഹൂദൻമ്മരോടും പരിശന്മ്മാരോടുംസാക്ഷ്യികരിക്കുന്നു.     

11: 17  കർത്താവായ  യേശു ക്രിസ്തുവിൽ വിശ്വസിച്ചവരായ  നമ്മുക്ക്  തന്നപോലെ  അതെ  ദാനത്തെ  അവർക്കും ദൈവം കൊടുത്തു .

11: 24  ബർന്നബാസ് നല്ല മനുഷ്യനും  പരിശുദ്ധാൽമ്മാവിനാലും വിശ്വസത്തിനയിരുന്നു .

13 ആം  അദ്ദ്യയം  പരിശുദ്ധല്മാവാണ്  ദൈവ വേലക്ക് തിരഞ്ഞെടുക്കുന്നതും  അവരെ  അയക്കുന്നതും  എന്ന്  സാക്ഷ്യപെടുത്തുന്നു .
13 : 9-12  പരിശുദ്ധലമാപുർണ്ണനായാ പൌലോസ്  എലിമാസ്  എന്ന വിധ്വാൻ സകല  ജനത്തെയും തെറ്റിക്കുന്നു  വെന്നു  മനസിലാക്കി  അവനെ  ശാസിക്കുന്നു ഇവിടെ  .         
  ദൈവജനത്തെ  തെറ്റിക്കുന്ന വരെ  പരിശുദ്ധൽമാവ്‌  വെളിപ്പെടുത്തിയന്നു മാത്രമല്ല  അവനെ  ശിക്ഷിക്കുന്നതയും കാണാം .

15 : 8 ഹൃദയങ്ങളെ  അറിയുന്ന  ദൈവം  നമുക്ക് തന്നതുപോലെ അവർക്കും (ജാതികൾക്കും )  

     ജാതികൾക്കു പരിശുദ്ധലമാവിനെ കൊടുത്തതുകൊണ്ട്‌ സാക്ഷിനിന്നു. വിശ്വാസത്താൽ   നമുക്കും,അവർക്കും  തമ്മിൽ ഒരു  വെത്യാസവും വെച്ചിട്ടില്ല. 

ജാതികളോടെ  വിഗ്രഹർപ്പിതം ,രക്തം , ശ്വാസം മുട്ടിച്ചത്തതും  , പരസംഗം എന്നിവ    വർജ്ജിക്കുന്നതു ആവിശ്യം എന്നല്ലാതെ അധികമായ  ഭാരം ഒന്നും  നിങ്ങളുടെ (ജാതികളുടെ ) മേൽ  ചുമത്തരുതു എന്നു പരിശുദ്ധലമ്മാവിനും  ഞങ്ങൾക്കും തോന്നിയിരിക്കുന്നു .

ഇവിടെ     പരിശുദ്ധാല്മാവ്  ചില  നിയമങ്ങളെ മാറ്റി എഴുതുന്നു . പരിച്ഛെദന  എന്ന  പഴയ  നിയമം  ക്രിതുവിൽ  വിശ്വസിക്കുന്നവർക്ക്‌ ഇല്ലതാക്കി .      

19 ആം  അദ്ദ്യായത്തിൽ  കൊരിന്ത്യിൽ എത്തിയ പൌലോസ് എഫെസോസിലും എത്തി  അവിടെ  ചില   ശിഷന്മ്മാരെ  കണ്ടു  നിങ്ങൾ  വിശ്വസിച്ചിട്ടു  പരിശുദ്ധലമാവിനെ പ്രാപിചുവോ എന്നു  അവരോടെ  ചോദിച്ചതിനു  പരിശുദ്ധല്മാവ്  ഉണ്ടെന്നു പോലും  ഞങ്ങൾ    കേട്ടിട്ടുപോലും ഇല്ല  എന്ന് അവർ  പറഞ്ഞു ( എഫെസോസിലെ ശിഷ്യന്മാർ )

പൌലോസ്  അവരോടെ  എന്നാൽ   ഏതായിരുന്നു  നിങ്ങളുടെ  സ്നാനം എന്നു  അവരോടെ  ചോദിച്ചതിനു യോഹന്നാന്റെ  സ്നാനം\ എന്ന്  അവർ പറഞ്ഞു ,
അതിനു  പൌലോസ്  യോഹന്നാൻ  മാനസാന്തര സ്നാനമത്രേ   കഴിപ്പിച്ചു  തന്റെ  പിന്നാലെ  വരുന്നവനായ യേശുവിൽ വിശ്വസിക്കണം  എന്നു  ജനത്തോടെ പറഞ്ഞു  എന്ന്  പറഞ്ഞു   .  ഇത്  കേട്ടവർ  കർത്താവായ യേശുവിന്റെ  നാമത്തിൽ സ്നാനം ഏറ്റു . 19:5 

എഫെസൊസിലെ  സഭ തുടങ്ങിയത്  ആരു  എന്ന്  വെക്ത്മല്ല  അവിടെ മാനസാന്തര സ്നാനം  മാത്രമാണ്  ഉണ്ടായിരുന്നതു , വിണ്ടും  യേശുവിന്റെ  നാമത്തിൽ  അവിടെ  സ്നാനം  നടന്നു.
         പൌലോസ്  അവരുടെ  മേൽ  കൈവെച്ചപ്പോൾ  പരിശുദ്ധാല്മാവ്‌  അവരുടെ  മേൽ വന്നു,   അവർ  അന്യഭാഷകളിൽ  സംസാരിക്കുകയും , പ്രവചിക്കുകയും  ചെയിതു.

 ഇവടെയും  അന്യഭാഷ  അല്ല  അന്യഭാഷകളാൽ   എന്ന  ബെഹുവച്ചനം ആണ്. 

പലരും  അന്യ ഭാഷ എന്ന പദം  മാറി   മറുഭാഷ  എന്നാക്കി തെറ്റി പോകുന്നു  വെന്ന്    ദൈവാൽമാവിനാൽ   തോന്നിക്കുന്നു ,
   
  പരിശുദ്ധാല്മാവ് വന്നടത്ത്  അന്യഭാഷയിൽ  സംസാരിച്ചു  വെന്നുള്ളതിൽ  തർക്കമില്ല  എന്നാൽ  അതു  മറ്റുള്ളവർക്ക് മനസിലാകുന്ന  ഭാഷയായിരുന്നു .

പത്രോസ് പറയുന്ന  സമയത്തും  പൌലോസ്  പറയുന്ന  സമയത്തും  അന്യ ഭാഷകൾ  സംസാരിച്ചുവെന്നാണ്  , 

തിരുവചനത്തിലെ   ഒരു വള്ളിയോ  പുള്ളിയോ  മാറുകയില്ല  എന്ന് മനസിലാക്കിയിരിക്കണം   

1 കൊരിന്ത്യർക്കെ  എഴുതിയ  ലേഖനം14: 2 അന്യഭാഷയിൽ  സംസാരിക്കുന്നവൻ  മനുഷ്യരോടല്ല ദൈവത്തോടെത്രെ  സംസാരിക്കുന്നതു , ആരും  തിരിച്ചരിയുനില്ല    എങ്കിലും  ആല്മാവിൽ  മര്മ്മങ്ങളെ സംസാരിക്കുന്നു .  

14: 4  അന്യഭാഷയിൽ സംസരിക്കുന്നവൻ  തനിക്കു താൻ  ആല്മിക വര്ദ്ധന വരുത്തുന്നു ,പ്രവചിക്കുന്നവൻ സഭെക്കു ആല്മിക വർദ്ധന വരുത്തുന്നു ,..... അന്യഭാഷയിൽ  സംസാരിക്കുനവൻ  സഭെക്കു   ആല്മിക വർദ്ധലെഭികേണ്ടനുതിനു  വ്യക്യാനിക്കുനില്ല  എങ്കിൽ  പ്രവചിക്കുന്നവൻ അവനെക്കാൾ  വലിയവൻ .

,14:7 കുഴൽ  വീണ  എന്നിങ്ങനെ നാദം   കൊടുക്കുന്ന    നിര്ജ്ജിവ സാധനങ്ങൾ തന്നെയും നാദഭേതം  കാണിക്കാഞ്ഞാൽ  ഉതിയതോ ,മീട്ടിയതോ എന്തെന്നു തിരിച്ചറിയും ,കാഹളം തെളിവില്ലത്ത  നാദം കെടുത്താൽ   പടക്കു  ആർ  ഒരുങ്ങും ? അന്യ ഭാഷ പറയുന്നവരും  തെളിവായി  പറയണം എന്ന്  വെക്തം , 
14: 27 സഭയിൽ  ഒന്നോ  രണ്ടോ  പേർ  അന്യ ഭാഷ പറയട്ടെ എന്ന് പൌലോസ്  തന്നെ  പറയുന്നു  എന്നു പറഞ്ഞാൽ എല്ലാരും  അന്യഭാഷ പറഞ്ഞു  കൊണ്ടിരുന്നാൽ  ദൈവ വചനം  പറയുവാനും  കേൾക്കാനും  സമയം  കിട്ടില്ല.

   1  കൊരിന്ത്യർ  14:6   സഹോദരന്മമാരെ  ഞാൻ  വെളിപ്പാടയിട്ടോ ജഞാനാമയിട്ടോ  ,പ്രവചാനമായിട്ടോ ,ഉപദേശമായിട്ടോ നിങ്ങളുടെ സംസാരിക്കാതെ  അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട്   അടുക്കൽ  വന്നാൽ   നിങ്ങൾക്കു  എന്ത്  പ്രയോജനം  വരും?

14:28  വ്യഖ്യാനി ഇല്ലാഞ്ഞാൽ  അന്യഭാഷക്കാരൻ  മിണ്ടാതെ  തന്നോടും  ദൈവത്തോടും  സംസാരിക്കട്ടെ .

ഇതു പലരും  മനസിലാക്കാതെ  യോഗം തുടങ്ങുപ്പോൾ മുതൽ  അന്യഭാഷ  പറയുകയും പറയുന്ന അവർക്കുപോലും  താൻ  പറയുന്നതെ  എന്ത്  എന്നെ  അറിയാതെ  സഭായോഗത്തെ  അലം കൊലമാക്കുന്ന  പ്രവണത  കൂടി കൂടി  വരുന്നു , അവ  ആവശ്ബ്ധങ്ങളായും , പറഞ്ഞു പറഞ്ഞു  തഴംമ്പിച്ച  വക്കുകളായോ  അവർ  അറിയാതെ  പറയുന്നു , 

"ദൈവമക്കളെ  വചനം  പറയുന്നു   അതും  ഇതും  പറയുന്നത് അല്ല  അന്യ ഭാഷ   " 

"ദൈവത്തോട് നാം  സംസാരിക്കുന്നതാണ്  അന്യഭാഷ , "   അതു  സഭയിലല്ല  നിയും  ദൈവവുമായിട്ടരിക്കണം 
അന്യഭാഷ വിലക്കാൻ  നിയമമില്ലത്തുകൊണ്ടു  ആരും  വിലക്കില്ല    എന്നാൽ  സകലവും  ഉചിതവും    ക്രമമായും നടക്കട്ടെ  14:39  

ഇവിടെ  വെക്ത്മായി  പറയുന്നു  പറയുന്നത്  മനസിലാകുന്ന ഭാഷയിൽ തന്നെ  വേണം  അല്ലാതെ      മനസിലാകാത്ത  അന്യ ഭാഷയോടെ  അല്ല  സഭകൾ ആകെണ്ടതു . വചനം  പൂർണ്ണമായി  മനസിലാക്കാതെ  അല്പം കേട്ടു പോകുമ്പോൾ  തെറ്റി പോകുന്നു . പറയുന്നതെ  എന്തുംയികൊട്ടെ മനസിലാകുന്ന ഭാഷ പറയുക , അന്യ ഭാഷ പറഞ്ഞാൽ  അത്  വ്യഖ്യാനിക്കാൻ  അറിയാവുന്നവൻ  തെളിയിക്കട്ടെ . അല്ലേൽ  മിണ്ടാതിരിക്കട്ടെ . 

അങ്ങനെ  നിങ്ങളും  നാവുകൊണ്ട് തെളിവായ  വാക്ക് ഉചാരിക്കഞ്ഞാൽ സംസാരിക്കുന്നതു  എന്തെന്ന്  എങ്ങനെ  അറിയാം , നിങ്ങൾ  കാറ്റിനോടെ സംസാരിക്കുന്നവർ ആകുമല്ലോ ?

ലോകത്തിൽ  വിവിധ  ഭാഷകൾ ഉണ്ടു  അവയിൽ  ഒന്നും തെളിവില്ലാത്തതല്ല   .

സഭയിൽ  പതിനായിരം വാക്ക്  അന്യഭാഷയിൽ  സംസാരിക്കുന്നതിനെക്കൾ   അധികം  മറ്റുള്ളവരെയും     പഠിപ്പിക്കെണ്ടതിനു   ബുന്ദ്ധികൊണ്ടു  അഞ്ചു വാക്ക് പായാൻ  ഞാൻ  ഇഛീക്കുന്നു  .  നിങ്ങൾ  എന്റെ  അനുകാരികൾ  ആയിരിപ്പിൻ  എന്ന്  പലപ്പോഴും  പൌലോസ്  പറയുന്നു  അപ്പോൾ  അങ്ങനെ തന്നെ  വേണം.

1 കൊരിന്ത്യൻ14: 22 അന്യഭാഷകൾ  അടയാളമായിരിക്കുന്നത്  വിശ്വാസികൾക്കല്ല , അവിശ്വസികൾക്ക്ത്രേ   ( ഇ  അദ്ദ്യായം  സമയമെടുത്ത്   ധ്യാനിക്കു )

ഇവിടെ  ഇ       ലേഖനം  വെക്തമായി  പറയുന്നു 12:4. കൃപവരങ്ങളിൽ വെത്യാസം ഉണ്ടു  ആല്മാവു  ഒന്നത്രേ 

അഥയത് ഓരോരുത്തരിലും  പ്രവർത്തിക്കുന്നത് വെത്യാസ്മയിട്ടരിക്കും , ഒരുവന് രോഗസൌഖ്യം , ഒരുവന്  പ്രവചനം , ഒരുവന് വിശ്വാസം , ഒരുവന്  ഭാഷാവരം  , വ്യാഖ്യാനം  എന്നാൽ  എല്ലാം  ചെയുന്നത്  ആല്മാവാണ് .   

ഗലതി ലേഖ്‌നം 2 :2  നിങ്ങൾക്ക്  ആല്മാവു  ലഭിച്ചത് ന്യാപ്രമാണ ത്തിന്റെ പ്രവർത്തിയലൊ വിശ്വാസത്തിന്റെ  പ്രസംഗം  കേട്ടതിനാലോ . നിങ്ങൾ  ആല്മാവുകൊണ്ട്  ആരംഭിച്ചിട്ട്  ഇപ്പോൾ ജഡം കൊണ്ടു സമാപിക്കുന്നു .

നാം  വിശ്വാസി ആകുന്നതു  ആല്മാവ് നമ്മുടെ  ഉള്ളിൽ  വന്നിട്ടേ അത്ര .. ആല്മാവ് വരണമെങ്കിലൊ  വിശ്വാസത്തിന്റെ  പ്രസംഗം  കേൾക്കണം , പ്രസംഗിക്കുന്നവർ  ഇല്ലാതെ  എങ്ങനെ  കേൾക്കും  എന്നും  വചനം  പറയുന്നു .

 പരിശുദ്ധല്മ്മാവിനെ  നമ്മളിൽ  തരുന്ന  ദൈവം  അതു  ദാനം മായിട്ടാണ്  തരുന്നത്  ( വെറുതെ കിട്ടുന്നത് കൂലിയില്ലാതെ) .ദാനം  ലെഭിക്കുന്ന  ഒന്നിനും  നാം  കടപെട്ടിരിക്കുനില്ല എന്നാണല്ലോ നിയമം ,എന്നാൽ  ദൈവം  തന്നെ  സ്നേഹിക്കുന്നവാർക്കാണ്  ദാനം  കൊടുക്കുന്നത്  . ആയതിനാൽ  ജാതികളായവർക്ക് ദൈവം  പ്രസംഗം  കേട്ടപ്പോൾ  പരിശുദ്ധല്മാവിനെ  ദാനം  നല്കി എങ്കിൽ, യേശുവിൽ    വിശ്വസിക്ക    എന്നാൽ  നിനക്കും  അത് ലെഭിക്കം 

പലസമയത്തും  പരിശുദ്ധലമാവു  പ്രവർത്തിച്ചത്  വെത്യസ്ഥ സമയത്താണ്  പുരാതന കാലത്ത്  നോഹയുടെ  കല്പിച്ചു, ദാവിദിനോടെ അരുളി  ചെയ്തു , പരിശുദ്ധാല്മാവിൽ ദാവിദ്  പറഞ്ഞു   എന്നാണു  എഴുതിരിക്കുന്നത് .

സെഖര്യവിനും , മറിയോടും  , എലിശബെത്തിനോടും  ശിമ്യോൻ  എന്നിവരോടെ    പരിശുദ്ധാല്മാവിൽ ഇടപെട്ട ദൈവം,  തന്റെ  പുത്രന്  സ്നാനം  ഏറ്റ ഉടനെ  ദൈവല്മ്മാവ് പ്രാവ് എന്നപോലെ  ഇറങ്ങി  വന്നെങ്കിൽ  , ശിഷ്യന്മ്മർക്ക് ആഞ്ഞടിച്ച     കാറ്റിനാലും മുഴക്കത്തോടും  ആയിരുന്നു , എന്നാൽ  പിന്നിടെ  ദൈവവചനം കെട്ടവരുടെ മേൽ ആല്മാവ് അതുപോലെ  തന്നെ  അവസിച്ചു വെന്ന്  കർത്താവിന്റെ ശിഷ്യൻമ്മാർ  തന്നെ  സാക്ഷ്യം  പറയുന്നതുകൊണ്ട്  നമുക്ക്  വിശ്വസിക്കാം .

 അവരാണല്ലോ  ദൈവത്തെയും  യേശുവിനെയും  നമുക്ക് കാണിച്ചുതന്നത് . ആയതിനാൽ   പരിശുദ്ധാല്മാവ് വിശ്വസിക്കുന്ന വർക്കും തന്നെ  സ്നേഹിക്കുന്നവർക്കും കൊടുക്കുന്ന  ദാനം ,   .എപ്പോൾ വേണമെങ്കിലും ലെഭിക്കം  ആയതിനാൽ  പ്രാർത്ഥനയോടെ ജീവിക്കു .

പല ഭാഗങ്ങൾ      ദീർഘമായി  പറയതെ  വിട്ടത്  മനപൂർവമാണ് . വചനം ധാനിച്ചു  പഠിക്കാൻ  ദൈവം  ഇടയാക്കട്ടെ  ദിവസവും  തിരുവചനം          ധ്യാനിക്കു , ദൈവം  നിങ്ങളെ  അനുഗ്രഹിക്കട്ടെ .






     നിങ്ങളുടെ  വിശകലനങ്ങൾ അറിയിക്കുക. 

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"