എനിക്കു പകരം ക്രിസ്തു മരിച്ചു ബറബ്ബാസ് .......
എനിക്കു പകരം ക്രിസ്തു മരിച്ചു ബറബ്ബാസ് .
പടയാളികാളാൽ പിടിക്കപെട്ട യേശുവിനെ നാടുവാഴിയായ പിലാത്തോസിന്റെ അടുത്തെ എത്തിച്ചപ്പോൾ പിലാത്തോസ് യേശുവിൽ ഒരു കുറ്റവും കാണാതെ വെറുതെ വിടാൻ ഒരുങ്ങുന്നു . എന്നാൽപരിഷന്മാരുംപുരോഹിതന്മാരും, യേശുവിനെ എതിരെ വാതിക്കുന്ന സമയത്ത് പിലാത്തോസ് മഹാ പുരുക്ഷാരത്തോടെ ചോദിക്കുന്നു, ബറബ്ബാസിനെയോ ക്രിസ്തു എന്നുപറയുന്ന യേശുവിനെയോ , ആരെ നിങ്ങൾക്ക് വിട്ടുതരേണം ശിക്ഷയില്ലാതെ . (മത്തായി 27: 16-17 വാക്യം )
ആരാണ് ബറബ്ബാസ് ? ബറബാസിന്റെ കുറ്റം ബൈബിളിൽ പറയുനില്ല എന്നാൽ കുറ്റ ക്രിത്യങ്ങളാൽ പേർകൊണ്ട മനുഷ്യൻ , മരണത്തിനുള്ള വിധി കാത്തുകിടക്കുന്ന കൊടും കുറ്റവാളി എന്നുവേണേൽ പറയാം . എന്നാൽ ഒരു കുറ്റവും ഇല്ലാതിരിന്നിട്ടും മരണത്തിനെ ജനം വിധിക്കുന്ന യേശുവും ഇപ്പോൾ പിലാത്തോസിന്റെ മുന്നിൽ നില്ക്കുന്നു . യഹൂദൻമാരുടെ പെസഹയുടെ പെരുന്നാളിൽ
തടുവുകാരിൽ ഒരാളെ വെറുതെ വിടുന്ന രീതി നിലവിൽ നിന്നിരുന്നു ,( നമ്മുടെ ഇന്ത്യയിലും ഇതുപോലെ സ്വതന്ത്ര ദിനത്തോടെ അനുബന്ധിച്ചു തടുവുകരെ വിടാറുണ്ട് ) അങ്ങനെ പെസഹയുടെ ഒരുക്കനാളിൽ അവർ (യഹൂദന്മാർ) പീലത്തോസിനോടെ പറയുന്നു ഞങ്ങൾക്ക് ബറബ്ബാസിനെ വിട്ടുതരുകയും യേശുവിനെ കൃശിക്കകയും ചെയുക എന്നെ .
ബറബ്ബാസ് ആകട്ടെ കാരാഗ്രഹത്തിൽ ഒന്നുമറിയാതെ കിടക്കുന്നു , അവൻ യേശുവിനെ പറ്റി കേട്ടിട്ടു പോലുമില്ല . യേശുവരോന്നോ അവനെ എന്തിനു പിടിച്ചുവെന്നോ അറിയാതെ ഇരുന്ന മനുഷ്യൻ. ഒരു പക്ഷെ തടവറയുടെ നടുവിൽ കിടന്ന ബറബ്ബാസ് കുറ്റ ബോതത്തോടെ കഴിയുന്ന നാളുകൾ എന്നുവേണേൽ ചിന്തിക്കാം . പലരും തെറ്റ് ചെയിതിട്ടെ ശിക്ഷകാത്തുകിടക്കുന്ന സമയത്ത് മാനസാന്തര പെടറുണ്ടുല്ലോ ? വേറെ കള്ളന്മാരും ഉണ്ടായിരുന്നു അവിടെ ..എന്തായാലും മുപ്പന്മാരും പുരോഹിതന്മാരും കൂടെ യേശുവിനെ ക്രുശിപ്പനും, ബറബ്ബാസിനെ വിട്ടയപ്പനും കല്പ്പന ചോദിച്ചു വാങ്ങി പീലത്തോസിൽ നിന്നെ .
"അനുതപിക്കുന്ന ബറബ്ബാസിനെ ദൈവം കൊടും കുറ്റവാളി യായിട്ടും വിടുവിച്ചു വെന്നു വേണം മനസിലാക്കാൻ .
നിന്റെ പാപം കടും ചുമപ്പയിരുന്നാലും ഹിമം പോലെ വെളുക്കും "
അങ്ങനെ യേശുവിനെ കുരിശിൽ തുക്കാൻ കൊണ്ടുപോകുകയും കാരാഗ്രഹത്തിൽ കിടന്ന ബറബ്ബാസ് കാരഗ്രഹമേചനം പ്രാപിച്ചു പുറത്തു വരുകയും ചെയുന്നു . കാരഗ്രഹത്തിനെ വെളിയിൽ വന്ന ബറബ്ബാസ് തെരുവിൽ നടന്നതും , പീലാത്തോസിന്റെ അരമനയിൽ നടന്ന നാടകിയ രംഗങ്ങളും അറിയുന്നു . തനിക്കു പകരം മരിച്ച യേശു വെന്ന മനുഷ്യനെ കാണാൻ പോകുന്നു .
വഴിപോക്കർ കാണത്തക്ക വിധമാണല്ലോ യേശുവിനെ അവർ ഗൊഗൽത്ത മലയിൽ ക്രുശിച്ചത് . ബറബ്ബാസ് ഓടിച്ചെന്നു നോക്കുപോൾ യേശു വിനെയും കൂടെ ക്രുശിച്ച രണ്ടു മറ്റു കള്ളൻമാരെയും കാണുന്നു .
ബറബ്ബാസ് അവിടെ ഇരുന്നു പറയുന്നു ഇ
മനുഷ്യൻ ഇല്ലതിരുന്നങ്കിൽ ഞാനാരുന്നല്ലോ .......ആ .... ക്രുശിൽ കിടക്കേണ്ടത് .
അനുതാപം ആണ് ഏറ്റവും വലുതും ദൈവത്തെ കാണാൻ പറ്റുന്ന മരുന്നും ,
പ്രിയമുള്ളവരേ നമ്മുടെ കർത്താവ് ക്രുശിൽ മരിച്ചത് നമുക്ക് പകരമായിട്ടാണ് എന്ന് തിരുവചനം ബോദ്ധ്യപെടുത്താൻ ബറബ്ബാസ് എന്ന വെക്തിയെ മുന്നമേ ഒരുക്കി , ഇതുപോലെ തന്നെ നമ്മുക്ക് പകരം ആയിട്ടാണ് യേശുവും ക്രുശിൽ മരിച്ചതെയെന്നു നാം അറിയുക . ആ ക്രുശിലേക്ക് നോക്കിട്ടെ പറ ..നീ എന്റെ പേർക്കാണല്ലോ മരിച്ചതെ ...ഞാൻ കിടക്കേണ്ട സ്ഥാനത്താണല്ലോ അങ്ങുമരിച്ചത് .
ദൈവത്തെ കാണാൻ സാധിച്ചു വെന്നു വരില്ല എന്നാൽ ദൈവത്തെ പറ്റി കേൾക്കാൻ സാധിച്ചാൽ അതിനെ പറ്റി കൂടുതൽ അറിയുക എന്ന ലക്ഷ്യമാണ് മനുഷ്യനെ നേരെ ആക്കുന്നത് ഇവിടെ
ബറബ്ബാസും ദൈവത്തെ പറ്റി കേട്ടയുടൻ അവൻ തനിക്കു പകരം ക്രുശിൽ കിടക്കുന്ന യേശുവിനെ തേടി പോയി എന്ന കാര്യം വലുതാണ് .
ഇതുപോലെ ആരെങ്കിൽ തനിക്കു പകരമാണ് യേശു മരിച്ചു വെന്നു തോന്നുവെങ്കിൽ യേശുവിനെ കാണുവാൻ സ്രെമിക്ക ...
അവിടെ ദൈവം അവനെ കാണും ..
Comments
Post a Comment