യഥാർത്ഥ സുവിശേഷം മാണോ അതോ മറ്റൊരു (ലാഭ) സുവിശേഷമാണോ ? പറയുന്നതെ എന്നു തിരിച്ചറിയണം .

വിരോധി  നമ്മെക്കൊണ്ടു ഒരു തിൻമ്മയും പറവാൻ  വകയില്ലാതെ  ലെജ്ജിക്കെണ്ടതിനു  സകലത്തിലും  നിന്നെ  തന്നെ സല്പ്രവർത്തികൾക്ക്‌  മാതൃകയാക്കി കാണിക്കുക . ( തിത്തോസ് 2:7 )

വിശ്വാസി  എന്നു പേർകൊൾകയും , ദൈവ  വചനം   അനുസരിക്കുകയും പിന്നിടെ  ശിശ്രുഷകൻ എന്ന്  സ്വയം  പ്രസ്ഥപിക്കുകയും ചെയുന്ന പല   ആൾക്കാരും ദൈവ  വചനത്തെ  അവരുടെ  താൽപര്യത്തിനും  ഇഷ്ടത്തിനും  അനുസരിച്ച്  വളച്ചൊടിച്ചു   സംസാരിക്കുന്ന  സ്വഭാവം  ഇന്ന്  കാണുന്നു. ഇങ്ങനെ  യുള്ളവർ, യത്ര പഠിപ്പിച്ചിട്ടും മനസിലാക്കാത്ത ചില സ്ത്രികളെ വശികരിക്കുകയും  അവരുമായി  രഹസ്യ  സ്വഭാവം  പുലർത്തി അപവാതത്തിനെ ഇടം  കൊടുക്കുന്നവരും  ആകുന്നു . അടത്ത ചില   കാലങ്ങളായി  ദൈവ  വചനം  പ്രസംഗിക്കുന്നവർ  ഹിപ്നോട്ടിസം ചെയുന്നവരായി മാറിരിക്കുന്നു .

പത്രോസും  പൌലോസും  രോഗ സൌഗ്യം  കൊടുത്തത്   പ്രത്യക്ഷ്മായ അടയാളം കൊടുത്താണ് , മുടന്തൻ  കുരുടൻ , മരിച്ചവർ  എന്നിവരെ  ജീവിപ്പിച്ചാണ് . 

എന്നാൽ  ഇന്ന് കാണുന്ന  നടകിയ  ശിശ്രുഷകൾ പലതും  പുറമേ  കാണാൻ  ഇല്ലാത്തതും          വാക്കിൽ  മാത്രം  ഒതുങ്ങുന്നതും  ആകുന്നു . തല വേദന ,നടുവേധന ,തൊണ്ട വേദന ,തയിറോയിടെ ഇങ്ങനെ  നീളുന്നു ..ലിസ്റ്റുകൾ .....

രോഗസൌഗ്യം .രോഗശാന്തി ,ഫയർ എന്നി  പേരുകൾ പറഞ്ഞു  പാവം  പിടിച്ച ജനത്തെ  കളിപ്പിച്ചു, നടത്തുന്ന കണ്‍വെൻഷനുകലും , ആല്മിക ശിശ്രുഷകളും  തട്ടിപ്പായിരിക്കുന്നു .

ദൈവം  പ്രവർത്തിച്ചത്  പറയുവാൻ    ടി .വി യും  , യൂറ്റൂബും  ഒക്കെ  ഉപയോഗിച്ചു  ലോകത്തെങ്ങും  ഉള്ള  അത്ഭുതകാംക്ഷികളായാ സാധാരണക്കാരെ  വഞ്ചിക്കുന്നു .

വീൽ ചെയറും , സ്രെക്ച്ചരും  ഒക്കെയായി  വരുന്നവർ  നടന്നു പോകുന്നു  വെങ്കിൽ  നിങ്ങൾ  കൂടുതൽ   വിശ്വസിക്കാൻ ഇടയുണ്ടെ   എന്നറിഞ്ഞു  അവർ  അതിനു  രഹസ്യ  നീക്കം  നടത്തുന്നു  വെന്നു   മനസിലാക്കുക .
പ്രവചനം  പറയുന്ന  ശിശ്രുഷകൻ  കൊള്ള സാധങ്ങൾ  വിലക്കാൻ  പോകുന്നു . പെണ്ണുങ്ങളെ പറ്റിച്ചു  അവരുടെ  രഹസ്യങ്ങൾ    മനസിലാക്കി ,  അവരുടെ  ബെലഹിനതയിൽ  അവരെ   കീഴടക്കി  അവരുമായി  രഹസ്യ  ബന്ധം  സ്ഥാപിക്കുന്നു .  അങ്ങനെയുള്ളവരെ  ബ്ലാകെ മെയിൽ പോലെ     കരിനിഴലായി അവരുടെ
 അവരുടെ കൂടെ  നടക്കുന്നു . പാവം  വിശ്വാസികളെ  കളിപിച്ചു  ബിസിനസിൽ  പണം  കൊയാം  എന്നു പ്രലോഭിച്ചു  പണം  നിഷേപിക്കുന്നവരെ  കൊള്ളയടിക്കുന്ന കള്ളന്മ്മാർ പലരും  ഇന്നു വന്നിരിക്കുന്നു . അവർ  സ്ഥിരവാസ്ഥമില്ലത്തവരും     ഒന്നുരണ്ടു വർഷം കൊണ്ടു പലരെയും  പറ്റിച്ചു  അടത്ത സ്ഥലം  തേടി പോകുന്നവരും  ആകുന്നു . അടുത്തയിടയായി ഇതുപോലെ  നടക്കുന്ന ഒരാളെ  ഞാനും  പരിചയപെട്ടു എന്നാൽ  കൃപയാൽ  അവിടെ  നിന്നെ  ദൈവം എന്നെ  വിടുവിച്ചു .


അടുത്തയിടെ  ഒരു     വിദ്വാൻ  കൊള്ളമുതൽ  കൊണ്ടുവന്നു  വിറ്റും , വേറെ  ഒരിടത്ത്  കൊള്ളമുതൽ  അതിന്റെ   പൈസ  ചോദിച്ച  ആളെ  ഭിക്ഷണി പെടുത്തിയ സംഭവും ഉണ്ടായി. മറ്റൊരുവനെ  ജാമ്യം      നിർത്തി  ലെക്ഷങ്ങൾ  കൈക്കലാക്കി  എന്നിട്ടേ ജാമ്യക്കാരനെ  കുടുക്കിയ  സംഭവം പോലും  നടന്നു .      ഗൾഫ്  രാജ്യങ്ങളിൽ  കൊള്ള സാധനം വിക്കുന്ന വിരുധന്മാരുടെ  ( കമ്പിനിയുടെ   ഗോഡവുണിൽ  നിന്നെ  സാധനം  അടിച്ചുമാറ്റിയതു ) കൈൽനിന്നും കൊള്ളമുതൽഎടുക്കാൻ ഒക്കാതെ പേടിച്ചു ഓടിയതും ഉണ്ടായി . കളവു   വാങ്ങുന്ന  സുവിശേഷകൻ പ്രവചനം നടത്തുകയും . സഭയുടെ  നേതൃത്ത   സ്ഥാനങ്ങൾ വരെ നല്ലവരായ  ചില  നേത്രുത്തത്തെയും എത്തിയതായി കാണുന്നു.  നേതൃത്തസ്ഥാനം  പാവം  ജനത്തെയും  നല്ല  ദൈവ ദാസൻമാരെയും    വിഡ്ഢിയാക്കി  മേടിച്ച സംഭവും നടക്കുന്നു.   ( കണ്മോഹം  ,ജടമോഹം,ജീവനത്തിന്റെ പ്രതാപം  എന്നിവ കേറിയവരാണ് ന് ഇതു )

ദൈവമക്കളെ ...... ഇങ്ങനെയുള്ള വരെ  നിങ്ങൾ  വെചുകൊള്ളൂന്നതെ എത്ര  ബലഹീനം . 

ചിലപ്പോൾ നിങ്ങളെയും  ഇതുപോലെ  വഞ്ചിക്കുന്നവരയിരിക്കാം  . നിങ്ങളുടെ  മുന്നിൽ  മാന്യനും   ശ്രഷ്ടനുമാകുന്നവർ.

 ഇങ്ങനെയുള്ളവർ     എങ്ങനെ ഉള്ളവർ  എന്നെ  അറിഞ്ഞിരിക്കണം . പുരോഹിതാൻ  നിർമ്മലനും , ഒരു അപവതത്തിനും  ഇടകൊടുക്കത്തവനും  ആയിരിക്കണം ,

വിശ്വാസികൾ  അറിയണം  നാം    എവിടാണ്  കൂടുന്നതെ ?   നടത്തുന്നവർ ആരാകുന്നു  എന്നും .

യഥാർത്ഥ  സുവിശേഷം  മാണോ  അതോ  ലാഭ സുവിശേഷമാണോ   (മറ്റൊരു സുവിശേഷം  ) ? പറയുന്നതെ  എന്നു തിരിച്ചറിയണം

വചനം  പറയുന്നു  ഫലം  കൊണ്ടു  വൃക്ഷത്തെ  തിരിച്ചറിയാം  . ഇതുപോലെ  നാം  തിരച്ചറിവുള്ളവർ ആകാൻ  ദൈവം  സഹായിക്കട്ടെ .

  ദോഷംവിട്ടകന്നവനും  നിര്മ്മാലനും  ആക്ഷേപിച്ചുകൂടത്ത  പത്ഥ്യവചനവും  ഉള്ളവൻ  ആയിരിക്ക   എന്ന്    തിത്തോസ്  2 യിന്റെ  8 ൽ പറയുന്നു .

മൂപ്പൻ  കുറ്റ മില്ലാത്തവനും  ഏക ഭാര്യ യുള്ളവനും  ദുർന്നടപ്പിന്റെ  ശ്രുതിയോ  അനുസരണകേടോ  ഇല്ലാത്ത വിശ്വാസികളായ  മക്കളുള്ളവൻ   ആയിരിക്കണം ., തനിഷ്ടക്കാരനും  ,കോപിയും ,മദ്യപ്രിയനും  തല്ലുകാരനും
ദുർല്ലോഭമൊഹിയും അരുതു . എന്ന്  തിത്തോസ്  1 യിന്റെ  7 ആം വാക്യം  പറയുന്നു . എന്നാൽ  ഇതിൽ  പലടത്തും  തെറ്റിയവർ ഇന്നും     സമൂഹത്തിൽ  നടക്കുന്നു . മക്കളെ നന്നായി ഭരിക്കണം എന്ന  പ്രമാണവുവും തെറ്റിക്കുന്നവർ .

അപ്പൻ നേരായി  നടന്നലല്ലോ  മക്കളെ  ഉപദേശിക്കാൻ സാധിക്കു . ഇങ്ങനെ യുള്ളവരുടെ  മക്കൾ  എങ്ങനെയെന്നു കണ്ടറിവീൻ ....

യേശു  തന്നെ  പറയുന്നു  അനേകർ  എന്റെ     പേരെടുത്തു വരും  , ഞാനവരെ  അറിയില്ല ......എന്ന്  ഒടുക്കത്തെ നാളിൽ  പറയും .. അപ്പം  അവർ  ഞാൻ  ഭുതത്തെ പുരത്താക്കി , രോഗികളെ  നിന്റെ  നാമത്തിൽ  പുറത്താക്കി  എന്നും  പറയും.

ദൈവ  വചനം  അധിക ലാഭമായി  കണ്ടുകൊണ്ടും,  മനുഷ്യനെ   എളുപ്പം പറ്റിക്കാം  എന്നും  ഉള്ള മാർഗമായി ഉപയോഗിക്കുന്ന കള്ളൻമ്മരെ  തിരിച്ചറിയുക . 

  
യഥാർത്ഥ  സുവിശേഷകാൻ ഭാര്യമരോടോത്തു  ജീവിക്കുന്നവരും ,   കലർപ്പില്ലാതെ  സത്യ വചനമായ  ക്രിസ്തുവിനെ  സുവിശേഷിക്കുന്നവരും ആയിരക്കും . അവർ   യേശുവിനെ മാത്രം   ഉയർത്തുകയും,  തന്നെ താൻ  യേതുതിമില്ലായെന്നു  കാണുകയും,  പൌലോസ്  പറയുന്നപോലെ മറ്റുള്ളവയെ  ചപ്പെന്നും  ചവറെന്നും  എണ്ണുകയും ,സ്വന്ത കൈകൊണ്ടു  അദ്ദ്വാനിക്കുന്നവരും ആകുന്നു,

ദൈവം  യേശുക്രിസ്തുവിന്റെ  കൃപായാൽ  നിങ്ങളെ  നേർ വഴിക്കു നടത്തട്ടെ , അവരെയും  ആ  വഴിയിൽ   നിന്ന്  മാറ്റി  ക്രിസ്തുവിന്റെ  പാതയിൽ  ഓടുവാൻ  പ്രാർത്ഥിക്കാം .

ദൈവം  നിങ്ങളെ  ധാരാളമായി  അനുഗ്രഹിക്കട്ടെ .. ആമേൻ .  

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"