ആരാണ് ക്രിസ്ത്യാനികൾ


ഭുമിയും  ആകാശവും  അതിലുള്ളതൊക്കെയും  ഒരു  ദൈവം  ഉണ്ടെന്നും  , ഇപ്രകാരം  അല്ല  ശാസ്ത്ര   പരമായി  വന്നതാണ്  എന്നും  വിശ്വസിക്കുന്ന  ഒരു  ജനതയുടെ  നടുവിലാണ്   നമ്മൾ  ഇ  യുഗത്തിൽ  .

 എന്താണ് യഥാർത്ഥം  എന്നെ  അറിയുവാൻ  പലരും  പല വഴികളും  തേടി പോകുംപ്പോൾ  ,  അങ്ങനെയുള്ള ജനതയുടെ  മുന്നിൽ  ക്രിസ്ത്യാനികൾ  എന്ന്  പറയുന്ന  ഒരു  സമൂഹം  കാലത്തിന്റെ  ഗതി  അനുസരിച്ച്  അവരുടെ  രീതിയും  ആചാരവും   മാറ്റികൊണ്ടിരിക്കുന്നു  . എന്നാൽ  അവരുടെ  ഇടയിലും  യഥാർഥ  ക്രിസ്ത്യാനികൾ   സർവ്വവും  സൃഷ്ടിച്ച   ദൈവത്തെ   ആരാധിപ്പാൻ  ഇപ്പോഴും  വെമ്പൽ  കൊള്ളുന്നു ഒരു  കൂട്ടർ ഉണ്ടു , മറുവശത്തെ   ക്രിസ്തിയാനി  എന്ന  പേരിൽ ഒതുങ്ങും  ഒരു  കൂട്ടർ .

ഇവിടെയാണ്  യഥാര്ഥ  ദൈവത്തെ  ഉയർത്തുവാൻ  , അല്ലേൽ  മറ്റുള്ളവരിലേക്ക്    ക്രിസ്തുവിനെ  കാണിക്കുവാൻ  ഉപകരിക്കുന്ന  രീതിയിലാണ്  ഇവടെ  എഴുതുന്നതു.  മറ്റാരെയും   വേദനിപ്പിക്കനോ , ആരെയും  കുറ്റം  പറയാനോ  അല്ല  ഇവടെ    ശ്രേമിക്കുന്നത്  . വചന  അടിസ്ഥാനമാക്കി  ദൈവ വചനം  പഠിപ്പിക്കുന്ന   വേദ  പുസ്തകം  മാത്രം  ആധാരംആക്കി  പറയുന്നു .


ആദിമ  ചരിത്രം  പറയുന്ന  ഒരു  പുസ്തകം  ഉണ്ടെങ്കിൽ  അത്  വേദ പുസ്തകം  മാത്രമാണ് . പിന്നിടെ  അതിൽ  നിന്നെ  പലരും  എടുത്ത ഭാഗങ്ങൾ    ചേർത്തു  പല  പുസ്തകം  വന്നിട്ടുണ്ടു ,  എന്നാൽ  ആദാം  എന്ന  ആദ്യ  മനുഷ്യനെയും  ഭുമിയും  പറ്റി   പഠിപ്പിച്ച  ആദ്ദ്യ  പുസ്തകം  സത്യമായിട്ടും വേദ  ഗ്രെന്ദമാണ് . ഭൂമിയും  ആകാശവും  കരയും  കടലും  , സൂര്യനും , ചന്ദ്രനും  മനുഷ്യനും , മൃഗവും  സസ്യാതികളും  എല്ലാം  ഉണ്ടായതു  ദൈവം  ഉണ്ടാകട്ടെ  എന്നു   കൽപ്പിക്കുകയും   ഉണ്ടാകുകയും  ചെയിതു . ഉലപത്തി  ഒന്നാം  അദ്ദ്യായം  രെഖപെടുത്തുന്നു .

 ആദ്യ മനുഷനായ  ആദം  മുതൽ  ദൈവം  മനുഷ്യനുമായി  നിരന്തരം  സംസാരിക്കുകയും ,   ദൈവത്തെ  ആരാധിപ്പാൻ   ആദാമിന്റെ  മകനായ  ശേത്ത്  തുടങ്ങുകയും,  പിന്നിടെ  തലമുറയായി  വന്ന  ജനത്തിൽ  ചിലർ  ദൈവത്തെ  അനെഷിക്കുകയും  അവർക്ക്  അവൻ  പ്രത്യക്ഷമായി  എന്നും  വേദ പുസ്തകം  പഠിപ്പിക്കുന്നു . അബ്രഹാം  എന്ന  മനുഷ്യന്റെ  ചരിതം  എന്നും  എല്ലാ മതസ്തരും  അഗികരിക്കുന്നു . ഇസഹാക്കിനെ  ദൈവത്തിനെ  ബലി  അർപ്പിപ്പാൻ  പോയി  എന്നും  ദൈവം  അവിടെവെച്ച്  അബ്രാഹാമേ  എന്ന് വിളിച്ചു  പേർ     ചൊല്ലി  വിളിച്ചു ,  ബാലനെ  കൊല്ലാതെ  വിടണമെന്നും  ആടിനെ  പകരമായി  കാണിച്ചെ  അതിനെ  ബലിയായി  അർപ്പിച്ചു വെന്നും  അബ്രഹാം  മോറിയ  മലയിൽ  നിന്നെ    താഴേക്ക്‌ വന്നു  എന്നും  പഠിപ്പിക്കുന്നു .

ചരിത്രകാരാൻമ്മാർ അനവതി  തവണ  പഠനം നടത്തിയിട്ടും  ഇന്നും  മനുഷ്യൻറെ ആരഭം എങ്ങനെ  എന്ന്  തീർത്തു പറയാൻ  കഴിഞ്ഞിട്ടില്ല  എന്നാൽ വേദ പുസ്തകം  സംശയം ഇല്ലാതെ  പറയുന്നു  ദൈവം  മനുഷ്യനെ  തന്റെ  സ്വൊരൂപത്തിൽ സൃഷ്ടിച്ചുവെന്ന്.

ഡാർവിനെ പോലെ  അന്ധവിശ്വാസത്തിൽ വിശ്വസിക്കുനവർക്കാണ് മനുഷ്യൻ  മൃഗമായ  കുരങ്ങിൽ നിന്നെ പരിണമിച്ചു   വന്നതാണ് എന്നുള്ള  അഭിപ്രായം .  എന്നാൽ  കുരങ്ങു  എങ്ങനെ  ഉണ്ടായി  എന്നെ  ഓർക്കുക .പരിണാമ സിദ്ദാന്തം ഇന്നും ശരിയായി തെളിയിക്കാൻ  ആർക്കും  സാധിച്ചിട്ടില്ല   എല്ലാം  നിഗമനങ്ങൾ  മാത്രമാണ് ,  ഒരു  മനുഷ്യന്റെ  ശരീരത്തിലുള്ള    മൂലഘങ്ങൾ  അതൊക്കെയും  മണ്ണിൽ കാണുന്നവയാണ് . ഒരു മേഡിക്കൽ  ലാബിൽ  ചെയുന്ന  ടെസ്റ്റുകൾ  സോഡിയം ,പൊട്ടാസിയം , കാത്സ്യം , എന്നിവയല്ലാം  മണ്ണിലെയല്ലേ 


ആദിമ മനുഷ്യനെ  മണ്ണുകൊണ്ടു  ദൈവം  ഉണ്ടാക്കി   ദൈവം  തന്റെ  ജീവ ശാസം  ഊതി . മനുഷനെ  ദേഹി  ആക്കി  എന്നാണു  വേദപുസ്തകം  പഠിപ്പിക്കുന്നു ,  മണ്ണിലെ  മൂലഘങ്ങൾ  എല്ലാം  മനുഷ്യനിൽ ഉണ്ടായിട്ടും  അതിൽ  വിശ്വസിക്കാത്തവർ  അന്തത മാറ്റത്തതിനാൽ  ഇന്നും  അന്തനായി  ജീവിക്കുന്നു.  അന്തത മാറിയ  ഒരു ജനം  ജീവിക്കുന്നു വെന്ന് വചനത്തിൽ പറയുന്നു  അവരുടെ  കണ്ണു തുറന്നു വെന്നും  കൊടുത്തിരിക്കുന്നു  ആദംമുതൽ  ഇങ്ങട്ടെ  തലമുറകൾ ദൈവത്തെ  കാണാൻ  സ്രെമിക്കുകയും  അവരിൽ  ചിലർ  കണ്ടെത്തുകയും  ചെയിതു . 


അങ്ങനെ  വർഷങ്ങൾക്കു  മുന്പ്പു പൂർവ്വ പിതാക്കന്മ്മാർ  ആരാധിക്കുകയും  , വിശ്വസിക്കുകയും  വിടുതൽ പ്രാപിക്കുകയും  ചെയിതിരുന്നു,  അത് സർവ്വ  സ്രഷ്ടാവായ  യഹോവ  എന്ന  ദൈവത്തിൽ   ആയിരുന്നു . അതാണ്‌  നമ്മുടെ  ദൈവം  എന്ന്  തലമുറകൾക്ക് കാണിക്കുകയും  പ്രവച്ചകന്മമാർ  കണിച്ചുതരുകയും  ചെയിതിരുന്നു.

യഹോവ  എന്ന  പദത്തിന്റെ  അര്ഥം  സൃഷ്ടിച്ചവൻ  എന്നാണ് ..പഴയ  കാലത്ത്  യാഹാവേ  എന്നാണ്  അവർ  ദൈവത്തെ  വിളിച്ചിരുന്നത്‌  കാരണം  യഹോവ  എന്ന്  വിളിക്കാൻ  അവർ  ധൈര്യ പെട്ടിരുന്നില്ല  അതിനുമുണ്ടു   കാരണം  എന്റെ  നാമം  വൃഥാ  എടുക്കരുതു   എന്ന  ഒരു
കല്പ്പന  മോശ  മുഖാന്തരം  ലെഭിച്ചിരുന്നു .

ദൈവം  പലരീതിയിലാണ്  പിതാക്കന്മാർക്കു  വെളിപെട്ടിരുന്നത്  , അതിൽ  അടയാളം , അത്ഭുതം  ദർശനങ്ങൾ , ദൈവശക്തി  എന്നിങ്ങനെ തന്നെ  തന്നെ  കാണിച്ചിരുന്നു .എന്നാൽ  നേരിട്ട്  ആരും  ഒരുനാളും  ദൈവത്തെ  കണ്ടിരുന്നില്ല കാരണം  ദൈവം  മനുഷ്യരൂപം  കൈകൊണ്ടിരുന്നില്ല ,  എന്നാൽ  മനുഷ്യനെ  ദൈവം  സൃഷ്ടിച്ചത്  തന്റെ  സ്വരൂപത്തിലിം   സദൃശ്യത്തിലുംയിരുന്നു  ഉല്പത്തി  2 ആം  ആദ്ദ്യയം  3  ആം  അദ്ദ്യായം  പഠിപ്പിക്കുന്നു .

അങ്ങനെ  അടയാളങ്ങളിലും  അല്ഭുതങ്ങളിലും  വിശ്വസിച്ച   ഒരു  കൂട്ടം  ജനം  ദൈവത്തെ  വിളിക്കാൻ,    ആരാധിപ്പാൻ  ഇറങ്ങി  തിരിച്ചു  അവർക്കു  ഒരു  നീയമവും ,കല്പ്പനയും കൊടുത്തു .  അതു  തലമുറയായി  പാലിക്കാൻ  അവിശ്യപെട്ടിരുന്നു , എന്നാൽ  ഇന്നത്തെ പോലെ  മോഡേൻ  അല്ലേലും  തലമുറ  അതിനെ കൈകൊൾകാതെ  പൂർവ്വ  പിതാക്കന്മ്മാരുടെ  ദൈവത്തെ  ഉപേഷിച്ച്  അന്യ ദൈവങ്ങളെ  നിർമ്മിച്ചു ,  അത്  വിഗ്രഹങ്ങൾ , ശിൽപ്പങ്ങൾ , പക്ഷികൾ  മൃഗങ്ങൾ  എന്നിങ്ങനെ  നീളുന്നു .   പച്ചില മരങ്ങൾ  പോലും  ദൈവമായി  അന്ന്  ചില  മനുഷ്യർ  തിരഞ്ഞെടുത്തു .   മനുഷ്യന്റെ  കൈപ്പണിയായി  തീർത്ത  വിഗ്രഹങ്ങൾ  ഉണ്ടാക്കി  അവയെ  എണ്ണ   ഒഴിച്ച്  ആരാധിക്കുകയും  തങ്ങളുടെ  മക്കളെ  പോലും  ബലിയായി  അവയ്ക്ക്  അർപ്പിക്കുകയും  ചെയിതു . അങ്ങനെ  ആ  തലമുറകൾ  ദൈവ  കൊപത്തിനെ  കാരണമായി തീർന്നു . 

ദൈവം  അവരെ  ശിക്ഷിച്ചും  കഷ്ടത്തിലക്കിയും വന്നു  , എന്നാൽ  അവിടെയും  ചിലര് യഥാര്ഥ  ദൈവത്തെ  അനേഷിക്കുകയും  അവർക്കു  ദൈവം  അടയാളമായും , ദൂദൻമ്മാരാലും  അവർക്കു  ഉത്തരമരുളി   നോഹ , അബ്രഹാം ,യാക്കോബ്  ,യിസഹാക്ക്  പിന്നിട്  ജോസഫ് , മോശ ... ശമൂവേൽ
ദാവീദ്  തുടങ്ങിയ വരാൽ  ദൈവം  ജനത്തെ   നേർ  വഴിക്ക്  കൊണ്ടുവന്നു . തുടർന്ന്  പല  പ്രവച്ചകന്മ്മാർ  വരുകയും  ദൈവത്തെ  പറ്റി  ദേര്ശിക്കുവാനും അത് ഉപദേശിക്കുവാനും  തുടങ്ങി . അവരുടെ      കൂട്ടത്തിൽ  വലിയ  പ്രവചകനായ്  യെശയ്യാവ് ദൈവ  പുത്രന്റെ  ജനനത്തെ  പറ്റി  പ്രവചിച്ചു അവന്റെ  മരണവും  പ്രവചിച്ചു . പിന്നിടെ  അങ്ങനെ  സംഭവിക്കുകയും  ചെയിതല്ലോ ?
   


മൻഷ്യൻ  സകലത്തിനും  അതിപനയിട്ടാണ്  ജനിച്ചതെ  ദൈവത്തെക്കാൾ  അല്പ്പം മാത്രം  താഴ്ത്തി  അവനു  തേജസും കൊടുത്തിരുന്നു  . എന്നാൽ     ആദം പാപം   ചെയിതതിനാൽ   അന്നുണ്ടായിരുന്ന  മനുഷ്യന്റെ  തേജസ്‌  നഷ്ടമായി ഒരു മൻഷ്യൻ  എപ്പ്രകാരം  ആയിരിക്കുന്നോ  അതുപോലെ തന്നെയുള്ള  ഒരാള്  വന്നാൽ  മാത്രമേ   ഇ  ലോകത്തിലേക്ക്  താൻ  സൃഷ്ടിചാക്കിയ   മൻഷ്യനെ  രക്ഷിപ്പാൻ  സാധിക്കു വെന്ന്  ദൈവത്ത്തിനറിവുണ്ടയതിനാൽ  . അവൻ  തന്റെ  ഏക ജാതനായ  പുത്രനെ  ഇ ലോകത്തിലേക്ക്  മനുഷ്യ രൂപത്തിൽ  തന്നെ  അയപ്പാൻ  തീരുമാനിച്ചു  .

  സർവ്വ  സൃഷ്ടിയുടെയും  ആരഭംമായി  ദൈവം  തൻറെ  പുത്രനെ  സൃഷ്ടിച്ചു  , പുത്രനിൽ  ദൈവത്തിന്റെ  ആൽമാവും , പരിഷുദ്ധലമ്മാവും  ഒന്നിച്ചു  വസിച്ചിരുന്നു ,  എബ്രായ ലേഖനം  1: 3  പുത്രൻ   ദൈവ തേജസിന്റെ  പ്രതിമയും ,പ്രഭയും ,ത്രിത്വത്തിന്റെ  മുദ്രയും , സകലത്തെയും  വചനത്താൽ  വഹിക്കുന്നവനും  ആകുന്നു . അവൻ പാാപത്തിനെ  പരിഹാരം  വരിത്തിട്ടെ  ദൈവത്തിന്റെ  വലത്തുഭാഗത്ത് ഇരിക്കുന്നു .

ദൈവംതന്റെ  പുത്രനെ  ഇ  ഭൂമിയിലേക്ക്‌  അയക്കാൻ  തിരുമാനീക്കുകയും .  ജോസഫ്‌  എന്ന  യഹൂദ  ഗോത്രത്തിലെ  മനുഷനെ യും   കന്യകയായ  മാറിയ യെയും  തിരഞ്ഞെടുത്തു]  മറിയ   സ്ത്രിയിലൂടെ  പരിശുദ്ധാാൽമ്മവിനാൽ   ഗെർഭം  ധരിക്കുകയും  ചെയിതു . ഗെബ്രിയേൽ  

മനുഷ്യനായി  പിറന്ന  യേശു  വെന്ന  ബാലൻ പാപംകൂടാതെ  വളരുകയും  ദൈവാലയത്തിൽ  താല്പരനായി മുതിർന്നു വന്നു . പാപത്തെ    കുറിച്ച്  മനുഷ്യനെ  മാത്രമേ  ഇ  ജനത്തെ  നേടാൻ  ആകുവെന്നു കണ്ടിരുന്നു . 

പഴയപിതാക്കന്മ്മാർ  ദൈവത്തിനെറ്റ്   ന്യാപ്രമാണത്തെ ആചരിക്കുകയും  അവയെ  പഠിപ്പിക്കുകയും  ചെയിതുപോന്ന കാലത്ത്   ദൈവം  ദൂതൻ  മുഖാൻന്ദ്രം  ആരുളി  ചെയിതു   മേശയെ  പോലെ  ഞാൻ   ഒരാളെ  നിങ്ങൾക്കു  തരും . എന്നാൽ   അതിനെ  ഒന്നും  കൂട്ടാതെ  അശോര ബിംബങ്ങളിലും  , പിച്ചില മരത്തിനും  കൽ ശില്പ്പത്ത്തിനും  ബലിയർപ്പിച്ചവർ  തങ്ങളുടെ  ജീവ നാഥനെ ഉപേഷിച്ച്  അന്ന്യ  ദൈവത്തിലേക്ക്  പോയി .

മിസ്രയിമിൽ  അടിമയിൽ  കിടന്നു  കരഞ്ഞ  ജനം  മോശ   മുഖാന്തരം  അവിടെ  നിന്നെ   പാലും  തേനും  ഒഴുകുന്ന  കനാനിലേക്ക്  നയിക്കപെടുകയും  , സീനായി  മലയിൽ  അവർക്ക്  അഗ്ന്നി ജാലയിൽ  പ്രത്യക്ഷനായി  എന്ന്  വിശ്വസിക്കുനവർ    അവന്റെ  രൂപം കണ്മ്മാൻ  കൊതിച്ച    മോശക്ക്  പോലും പൂർണ്ണമായി  വെളിപ്പെടാതെ   പാറയുടെ  പിളർപ്പിൽ   മോശയെ  നിർത്തികടന്നുപോയി .  20 ലെക്ഷം  ജനത്തിനെ  ദൈവമായിരുന്നു  മോഷ എങ്കിലും  അതിലും  വലിയദൈവം  യഹോവ  എന്നെ  മോശ  വിശ്വസിക്കുകയും  , ദൈവത്തെ  കാണാൻ  സ്രെമിച്ചിട്ടും   കാണാൻ  സാധിച്ചില്ല  എന്ന  കാര്യം  മറക്കരുതേ !

എന്നാൽ  പിന്നിടെ  ഇങ്ങോട്ടെ  യെശയ്യ പ്രവാചകൻ  പറയുന്നു  കന്യക  ഗെർഭം  ധരിച്ചു  ഒരു മകനെ  പ്രസവിക്കും അവൻ  ന്യായവും  നീതിയും   നടത്തും   അവൻ  കുരുട്ടു കണ്ണുകളെ  തുറക്കുകയും   അവൻ  ജനത്തിനെ  അന്ധകാരത്തിൽ  നിന്നെ  വിടുതൽ , ഇരുട്ടിലിരുന്ന  ജനം  വെളിച്ചം  കാണും  എന്നും  പറഞ്ഞു 

 അവനെ  യേശു  വെന്ന്   പേരിടണം  എന്ന്  ഗെബ്രിയേൽ  എന്ന  സ്വർഗ്ഗിയ   മാലാഖ  മറിയയോടെതന്റെ   ഗെർഭ അവസ്ഥയുടെ  പ്രവച്ചനത്തിൽ  തന്നെ  പറഞ്ഞു .

കന്യകയായമറിയ  ഗെർഭം  ധരിക്കുകയും   ദൈവം തന്റെ  പുത്രനെ  ലോകത്തിലേക്ക്  മനുഷ്യനായി  പിറക്കുകയും    ചെയിതു .   എന്നാൽ  മനുഷ്യൻ  അവനെ  കൈകൊണ്ടില്ല  ,   ക്രിസ്തു  ജനിക്കും  എന്നറിയാരുന്നയെഹൂദ  ജനം  അതിനെ  നിഷേദിക്കുകയും അവനെ  കൈകൊൾകാതെ  അവർ  അവനെ  ക്രുശിച്ചു  .

മക്കൾ  ജഡ രക്തങ്ങലോടെ കൂടിയതാകയാൽ  ദൈവം  തന്റെ  പുത്രനെ  ജഡ  രക്തത്തോടെ  കൂടെ  ഭൂമിയിലേക്ക്‌  അയക്കാൻ   കന്യകയായ  മറിയയെ  തിരഞ്ഞെടുത്തു ,  മക്കൾ    സകലത്തിനും  അവകാശി  അത്ര .  ദൈവവും  തന്റെ  പുത്രനെ  സകല  അധികാരവും  കൊടുത്തു . അവനെ  ലോകത്തിന്റെ     ന്യായതിപനായി, ദൈവം  പുത്രനെ  അയക്കുന്നതിനു  മുൻപ്പയി  അവനു  വഴി  ഒരുക്കുവാൻ  യോഹന്നാൻ  എന്ന  ദൈവ പുരുഷനെ  മുന്പ്പായി അയച്ചു , ലോകത്തിനെ  മാതൃകയാക്കുവാൻ  യോഹന്നനാൽ  യേശു  ജോർദ്ദാൻ  നദിയിൽ  സ്നാനം  എല്ക്കുകയും  ,അവിടെ  സ്വര്ഗ്ഗം തുറന്നു  പരിശുദ്ധാൽമ്മാവ്  പ്രാവ്  എന്നപോലെ   ഇറങ്ങി  വരുകയും  :" ഇവൻ  എന്റെ  പ്രിയ പുത്രൻ ഇവനിൽ  ഞാൻ  പ്രസാദിചിരിക്കുന്നു എന്ന   ശബ്ദവും  ഉണ്ടായി . ഇത് കേട്ടവർ  സ്ക്ഷി പറയുന്നു .(കൂടെ ഉണ്ടായിരുന്ന  ജനവും  ശിക്ഷ്യന്മാരും )  വിശുദ്ധ  വേദ പുസ്തകത്തിൽ പഠിപ്പിക്കുന്നു .


യേശു  തന്റെ  പ്രവര്ത്തനം   തുടങ്ങിയതെ  അത്ഭുതങ്ങളും  അടയാളങ്ങളും  
നടത്തിയയാതി നാൽപലരും  യേശുവിൽ  വിശ്വസിക്കുകയും  സ്നാനം  എല്ക്കുക യും ചെയിതു  , തനിക്കു (  യേശുവിനു ) ബോധിച്ചവരെ  അവൻ  തന്റെ  ശിശ്രുഷക്കായി  തിരഞ്ഞെടുത്തു .  

അങ്ങനെ  തിരഞ്ഞടുത്ത  ശിഷ്യന്മ്മാർ  മനുഷ്യരാശിയുടെ  നമ്മക്കായി  എഴുതിയതായി കാണുന്ന  ചിലതു  മാത്രമാണ്  വേദ പുസ്തകം  പടിപ്പിക്കുന്നതു  അത്   മനുഷ്യന്റെ  നന്മ്മയാണ്  കരുതിയതെ .

യേശു  നമ്മുടെ  പാപങ്ങൾക്ക്‌  പരിഹാരത്തിനായി  ക്രുശിൽ  മരിക്കപെട്ടു  അവന്റെ  രക്തത്താൽ  പാപികളാ യിരുന്ന മനുഷ്യനെ  വിലക്ക്  വാങ്ങി  .

അവന്റെ  അടിപിണാരാൽ  നമുക്ക്  സൗഖ്യവും  വന്നു  എന്ന്  വചനം  പഠിപ്പിക്കുന്നു . യേശുവിൽ  വിശ്വസിച്ച  ജനം  യേശുവിന്റെ   ക്രുശുമരണ ത്തിനെശേഷമാണു  യഥാർഥ  വിശ്വാസികളായി  തീർന്നതെ , പത്രോസ്  പോലും  തള്ളിപറഞ്ഞ  സംഭവും അറിയാമല്ലോ ? ക്രിസ്തു  മരിക്കുകയും  ഉയർക്കുകയും  ചെയിമെന്നു  യഹൂദ  മതത്തിൽ  അറിയാമായിരുന്നു  വെങ്കിലും  അവർ  അവനെ  കൈകൊണ്ടില്ല  , എന്നാൽ   അബ്രഹമിൽ  കൊടുത്തിരുന്ന  അനുഗ്രഹം  നിന്നാൽ  സകല  ജാതികളും  അനുഗ്രഹിക്കപെടും  എന്ന  വചനം  നിവൃത്തിയാകാൻ  യഹൂദൻ  മ്മാരുടെ  അവിശ്വാസം തുണയായിനമുക്കും.

അങ്ങനെ  ഇന്ന്  ലോകത്തിലുള്ള  സകല  മനുഷ്യർക്കും  രക്ഷയുടെ  സുവിശേഷം  ലെഭിചിരിക്കുന്നു . 

യേശുകർത്താവ്  എന്നെ  വിശ്വസിക്കുകയും  വാഴ്  കൊണ്ട്  ഏറ്റുപറയുകയും  മാനസാന്തര പെട്ടു  വിശ്വാസ  സ്നാനം  പ്രാപിക്കുകയും  ചെയിത  ശിഷ്യൻമ്മാർ  യേശുവിന്റെ   തിരുവച്ചനങ്ങളെഓർക്കുകയും  അനുസരിക്കുകയും  ചെയ്തു  അവന്റെ  സ്വര്ഗ്ഗരോഹണത്തിനെ  ശേഷം . . അങ്ങനെ  ഭുമിയുടെ  അങ്ങോളം  സുവിശേഷവുമായി  പോകാൻ   ശിഷ്യൻമർക്കെ  ഇടയായി . റോമ പൌരോത്തമുള്ള  പൌലോസ്   യേശുവിനെ എതിരായി  വരുകയും  ജനത്തെ   നശിപ്പക്കുകയും  ചെയിതുകൊണ്ടിരിക്കുപ്പോൾ  ഒരിക്കൽ  ദെമ്മസ്ക്കൊസ്  എന്ന  പട്ടണ  പടിവാതിൽക്കൽ  വെച്ച്   യേശുവിനാൽ  പിടക്കപെടുകയും  കാഴ്ച്ച  നഷടമാകുകയും  ചെയിതു . പിന്നിടെ  ശൌൽ  എന്ന  പൌലോസ്  കർത്താവിന്റെ  വിശസ്ഥ  സാക്ഷിആകാൻ ഇടയായി .

ഇങ്ങനെ  യേശുവിനെ  പറ്റി  പറയുകയും  പഠിപ്പിക്കുകയും  ദൈവരാജ്യം  എന്ന  ഉണ്ടേ  എന്ന  ഉപദേശം  സുവശേഷമായി  പറയുകയും  ചെയിതു വന്നുഅവനെ  കൈകൊണ്ടവ്ർ . ഇപ്രകാരം  നടന്നവർ  വീടുകളിൽ പ്രാര്ത്ഥന  നടത്തുകയും ,കൂട്ടയമ്മ  ആചരിക്കുകയും .   അപ്പം നുറുക്കുകയും  ഉപവസിക്കുകയും  സ്നേഹംമായി  ജീവിക്കുകയും  ചെയിതിരുന്നു .

 
ദൈവ വചനവുമായി    അന്ത്യോക്കിയയിൽ  ആയിരുന്ന  യേശുവിന്റെ  അനുയായികളെ  അവിടെ  ഉള്ള  ജനം  കളിയാക്കി  വിളിച്ച  പേരാണ്  ക്രിസ്ത്യാനികൾ . ക്രിസ്തുവിൽ  ജനിച്ചവരാണ് ക്രിസ്തയാനി . ഒരു പട്ടിക്ക്  കുഞ്ഞുണ്ടായാൽ  പട്ടികുട്ടി എന്നും , പുച്ചക്ക് ജനിച്ചാൽ പൂച്ചകുട്ടി എന്നും .പശുവിനെ  ജനിച്ചാൽ  പശുകിടാവ്  എന്നും വിളിക്കും പോലെ  ക്രിസ്തുവിൽ  ജനിച്ച  മക്കളാണ്  ക്രിസ്തയാനി .   നമ്മുടെ  നാട്ടിലൊക്കെ  ഓരോ  കൂട്ടത്തിനെ  പേരിടാറില്ലേ  അതുപോലെ  വിളച്ച  പേരാണ്  ക്രിസ്ത്യാനി  . എന്നാൽ  ക്രിസ്തുവ്നെ  ഉയർത്താൻ     ഇന്ന്  ക്രിസ്ത്യാനി  മടിക്കുകയും  സഭകൾ  സ്ഥാപിച്ചു  അതിനെ  പുകഴ്ത്തുവാനും   ഓടുന്നു .

റോമർ  13:14  കർത്താവായ  ക്രിസ്തുവിനെ  ധരിച്ചുകൊൾവിൻ . അതായതെ  ക്രിസ്തുവിനെ  ധരിക്കുന്നവനാണ്  ക്രിസ്ത്യാനി . ഉദാഹരണം  . മുഖ്യ മന്ത്രി  ആയി  സത്യപ്രതിക്ഞ്ഞ  ചെയുയ്ന്ന  വെക്തിയെ  നാം  മുഖ്യ മന്ത്രി  എന്നെ  വിളിക്കുന്നപോലെയും  രാജാവായി  സത്യ പ്രതിക്ഞ    ചെയ്യതു  രജിസ്റ്റരിൽ  ഉപ്പിടുകയും  ചെയ്‌താൽ  ആ    വെക്തിയെ  പിന്നിടെ  രാജാവ്  എന്ന്  അതി  സംബോധന  ചെയുകയും  ചെയ്യുന്ന  പോലെ   ക്രിസ്തു  ദൈവ പുത്രൻ  എന്നെ  വിശ്വസിക്കുകയും    വായികൊണ്ടു  ഏറ്റുപറയുകയും  പിന്നിടെ   ജലത്തിൽ   
സ്നാനം  എല്ക്കുകയും  ചെയുമ്പോൾ  അവൻ  ക്രിസ്തുവിനെ  ധരിക്കുന്നു .
ഇങ്ങനെ  ക്രിസ്തുവിനെ  പോലെ  ആകുന്ന  
ജീവിതത്തെ  ക്രിസ്ത്യാനി  എന്നെ  പറയാം  . കാരണം  പഴയ  മനുഷ്യനെ  ഉരിഞ്ഞു  പുതിയ\ മനുഷ്യനായി  ,ക്രിസ്തുവിന്റെ  പ്രതി ബിംബമായി  മാറണം . ക്രിസ്ഥാനിയെ  കണ്ടാൽ  ക്രിസ്തുവിനുള്ള  ഗുണങ്ങൾ  ഉണ്ടാകണം . 

യേശുവിനെ  അനികരിക്കുന്ന  കൂട്ടത്തിനെ  കൂട്ടത്തിൽ  ക്രിസ്ത്യാനി  എന്ന  ഒരു നാമമേ  ഉള്ളു . 

ചില  വേദ  ഭാഗംങ്ങൾ :

പ്രവർത്തി  26:28  പൌലോസിനോടു  അഗ്രിപ്പാ രാജാവ്   ഞാൻ  ക്രിസ്ത്യാനി  ആയിതീരുവാൻ   നീ  എന്നെ  അല്പ്പം  കൊണ്ട്  സമ്മതിപ്പിക്കുന്നു .

പ്രവര്ത്തി  26:29  ഇന്നു  എന്റെ  പ്രസംഗം  കേൾക്കുന്ന  എല്ലാവരും  .... 

പ്രവർത്തി  28:22  നിന്റെ  മതം  ഇന്നത് എന്ന്  നീ  തന്നെ പറഞ്ഞു  കേൾപ്പാൻ  ആഗ്രഹിക്കുന്നു . അവൻ  അവരോടെ  ദൈവ  രാജ്യത്തിനെ  സാക്ഷ്യം  പറഞ്ഞു . മോശയുടെ  പുസ്തകവും  ന്യായപ്രമാണവും  ആധാരമാക്കി  യേശുവിനെ  കുറിച്ചു  അവർക്കു  ബോധം  വരുത്തി .

റോമർ  6:8  നാം  അവനോടെ  കൂടെ  മരിച്ചുവെങ്കിൽ  അവനോടെ  കൂടെ ജീവിക്കും .


റോമർ  8:9  ക്രിസ്തുവിന്റെ  ആല്മാവില്ലത്ത്തവൻ അവനുള്ളവൻ  അല്ല .  
റോമർ  13:14 

1പത്രോസ്  4:6 ക്രിസ്ത്യാനി ആയിട്ട് കഷ്ടം  സഹിക്കേണ്ടി വന്നാലോ ലെജ്ജിക്കരുത് .
    ആരാണ്  ക്രിസ്ത്യാനി  എന്നെ  മനസിലാക്കാൻ  ജീവത  ചരിത്രം  പറയേണ്ടി വന്നത്  ദൈവത്തെ  അറിയാതെ  സഭകളെ  മാത്രം  സ്നേഹിക്കുകയും  പറയുകയും  ചെയുന്ന  സ്വഭാവം  മാറ്റുക  എന്ന  ലക്ഷ്യമാണ്‌  എന്നിലുള്ളത് ..

മതങ്ങളെ  സൃഷ്ടിച്ചത്  മനുഷ്യനാണ് . എന്നാൽ  മതത്തിൽ  വകതിരിവു  വരുത്തിയതെ  നേതാവാകാൻ  വേണ്ടി  നിന്ന  മേലാളൻമ്മരാണ്. പെന്തക്കോസ്  എന്ന  പ്രസ്ഥാനവും  അങ്ങനെ  തന്നെ  ഉണ്ടായി .  ഇന്ന്  കാണുന്ന    പെന്തക്കോസ്  എല്ലാം  തന്നെ  ദൈവ  വചനത്തിൽ  നിന്നെ  മാറുന്നു  എന്നെ   വചന  അടിസ്ഥാനത്തിൽ  നിന്നു  കാണാം .
ക്രിസ്ത്യാനി  എന്ന  പദം   പോലും  ഇല്ലാതെ ആകുന്നു  ഇ  കൂട്ടർക്ക് .    

യഥാർഥ  ക്രിസ്തുവിനെ  അനുസരിക്കന്നവരാണ്  ക്രിസ്തായനി  അല്ലാതെ  കൂത്തും തുള്ളലും  കള്ളപ്രവച്ചനവും , കെട്ടുപൊട്ടിക്കലും , ബാധ ഇറക്കലും , ചർദ്ധിപ്പിചും  തള്ളിയിട്ടും  തുവാല  തൊട്ടും , മര്മ്മത്ത്  പിടിച്ചു  തള്ളി ഇടുന്നതുമല്ല  ക്രിസ്തയാനി .. 

മനസന്തരമുള്ള   സത്യ സന്തനും  നേരും  നീതിയും  പുലർത്തുകയും  യേശുവിനെ  രക്ഷിതാവായി  സ്വികരിച്ചവനും  ആണ്  ക്രിസ്തിയാനി , ഇ വചനങ്ങളാൽ   ദൈവം  നിങ്ങളെ  അനുഗ്രഹിക്കട്ടെ .

ആമേൻ 












Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"