കാനാവിലെ കല്ല്യാണം .




കാനാവിലെ കല്ല്യാണം .


ക്രിസ്തിയ വിശ്വാസികൾക്കും, വേദപുസ്തകം വായിക്കുനവര്ക്കും, ക്രിസ്തിയ  പ്രസംഗങ്ങൾ  കേട്ടോ  കാനാവിലെ  കല്ല്യാണം  അറിയാത്തവർ  കുറവാണു . എന്നാൽ വെള്ളത്തെ  വീഞ്ഞാക്കിയ  കല്യാണം ഇതുപോലെ  പിന്നിടെ  നടന്നിട്ടില്ലത്തതിനാൽ  മദ്ധ്യം  കഴിക്കുന്ന  വിരുതൻ   മ്മാർ  പോലും  മദ്ധ്യം കാണുമ്പോൾ  ചിലപ്പോളെങ്കിലും  ആ  വിഞ്ഞിനെ  പറ്റി  ചിന്തിക്കാതിരുന്നിട്ടില്ല . ഇ വിരുന്നിലെ  വീഞ്ഞിനെ  പറ്റി ചിന്തിക്കാം   നമുക്ക്. 

1)  കല്യാണം  നടന്ന  സ്ഥലം

2 ) കല്യാണ  സദ്ദ്യ 

3 ) വീഞ്ഞ്   

4 )  വിഞ്ഞു   പോരാതെ  വരുക 

5 ) യേശുവിന്റെ  സാന്നിധ്യം .

6) വെള്ളം വിഞ്ഞക്കിയ  പത്രം .?( ശുദ്ധികരണ പാത്രം ) 

7 ) യേശുവും, യേശുവിന്റെ  അമ്മയും  ശിഷ്യൻ        മാരും 
   
കല്യാണ   നടന്നസ്ഥലം   നസറെത്തിലെ കാനാവ് .

വേദ  പുസ്തകം  യോഹന്നാന്റെ  സുവിശേഷം  ഒന്നാം  
അദ്ധ്യായം 1  മുതൽ  11  വരെയുള്ള  വാക്യം കാണുക .

ഗെലിലയിലെ   കാനാവിലെ  കല്ല്യാണത്തിനെ  യേശുവും  അവന്റെ  അമ്മയും  പോയിരുന്നു  വെന്നും  . വിരുന്നുകാർ  ഭഷിചോണ്ടിരിക്കും മ്പോൾ  തന്നെ  വീഞ്ഞ്  തീർന്നുവെന്നെ  യേശുവിന്റെ  അമ്മ  മകനോടെ  പറയുന്നു , എന്നിട്ടേ  ശിഷ്യന്മാരോടെ  യേശു  എന്തെങ്കിലും  കല്പിച്ചാൽ  ചെയിക  എന്നും  പറയുന്നു , അവർ   അതുപോലെ യേശു  പറഞ്ഞത്  കേട്ട്  കല്പാത്രത്തിൽ വെള്ളം  നിറച്ചു  വിരുന്നു  നടത്തുന്ന  കലവറയിൽ  എല്പ്പിക്കുന്നു  , അതെ  വിരുന്നുകാർക്കു കൊടുക്കുകയും  രുചിച്ചപ്പോൾ  മേത്തരമായ  വീഞ്ഞായി  കാണപ്പെടുകയും  ചെയിതു .




 ഗെലില  നഫ്താലി  ഗോത്രത്തിന്റെ  സാങ്കേത നഗര മായിരുന്നു പഴയ  കാലത്ത്  യോശ്യ്വയുടെ പുസ്തകം 20.7  

നാസറെത്തെ  എന്ന  പ്രദേശം  ആ  കാലത്തു  ഗെലിയിലെ ഒരു  ചെറിയ  പ്രദേശമായിരുന്നു  ഏതാണ്ട്  9  കിലോമീറെർ  മാറിസ്ഥിതിചെയുന്ന  ഒരു കർഷക ഗ്രാമമാണ്  കാനാവ്  . എന്നാൽ  ആ കാലത്ത്  കാനാവ് ഒരു  പ്രധാന  ചന്ത സ്ഥലവും പ്രദേശ വാസികളെ  തമ്മിൽ  യോജിപ്പിക്കിന്ന ജങ്ങ്ഷൻമായിരുന്നു. കാനാവും ,  നസറെത്തും     കൃഷിക്കാർ  കൂടുതൽ  ഉള്ള  ഒരു  ദേശം      ആയിരുന്നു .     അന്നു  അവിടെ  ആയിരമോ  അതിനടുത്ത്  മാത്രം  ജന  സഗ്യമാത്രമാണ്    ഉണ്ടായിരുന്നതെ   , അവരുടെ  പ്രധാന  കൃഷി മുന്തരി യായിരുന്നു . എന്നാൽ  കല്യാണം  നടക്കുന്ന സമയത്ത്  ദേശം  വരള്ച്ചയാൽ  നശിച്ചു  കൃഷി  ഇല്ലാതെ  വര്ഷങ്ങളായി  കിടക്കുന്നു . തെളിവനായി യോവേൽ  പ്രവാചക  പു്തകം  1 ആം അദ്ദ്യായം  കാണു .  ഇരുട്ടിൽ ഇരിക്കുന്ന  ജനം  വലിയൊരു  വെളിച്ചം  കണ്ടു മരണത്തിന്റെ  ദേശത്തിലും  നിഴലിലും ഇരിക്കുന്നവര്ക്ക് പ്രകാശം  ഉദിച്ചു വെന്നു  യേശ്യാവ് പറയുന്നു    . മറ്റു  പുസ്തകങ്ങൾ  മുന്തിരി   വള്ളികൾ ഉനങ്ങിയതായും     ദേശം  വരണ്ടും  കിടക്കുന്നുവെന്നും  എഴുതീരിക്കുന്നു .


വീഞ്ഞു 

ദേശം വരണ്ട് കിടക്കുന്നു    മുന്തിരിവള്ളിയുടെ  അനുഭവം  ദേശത്ത്  നിന്നെ  ഇല്ലാതെ  പോയിരിക്കുന്ന  സമയമാണ്  ഇ സമയത്താണ്  കനവിലെ  കല്യാണം  നടക്കുന്നതു  . കർത്താവിനെ   നഥാനിയേൽ  കാണുന്ന  ഭാഗം മത്തായിയുടെ  സുവിശേഷം  നസ്രേത്ത് കാരൻ  എന്നും  പറയുന്നു (.യോഹന്നാന്റെ സുവിശേഷം 21: 2 വാക്യം  ഗലീലയിലുള്ള കാനയിലെ  നാഥനയേൽ )   
നിന്നെ  അത്തിയുടെ  കിഴെ  ഇരുന്നപ്പോൾ  അറിയുന്നു വെന്നും  പറയുന്നു . ഒരു  പക്ഷെ നഥാനിയെലിന്റെ   ഭവനം  ആയിരിക്കാം  കല്യാണ  വീട് .

ഒരുകാലത്ത്  യെഹൂദൻ മ്മാർ  തങ്ങളുടെ  ഉടുപ്പ്  അലക്കുന്നത്‌  വീഞ്ഞിലെന്നെ  വചനം  പറയുന്നു. എന്നുവെച്ചാൽ  അവിടെ  വീഞ്ഞ്  സുലഭം ആയിരുന്നു  , എന്നാൽ  ഇന്നു അവർ  വെഞ്ഞീല്ലഞ്ഞിട്ടെ  മാറത്തടിച്ചു  വിലപിക്കുന്ന  കലംമായി  മരിരിക്കുന്നു .


ഉല്പത്തി  പുസ്തകം  49; 11   അവൻ  മുന്തിരി വള്ളിയോടെ   ചെറുകഴുതയെയം , വിശിഷ്ട മുന്തിരി വള്ളിയോടെ  കഴുത്ത കുട്ടിയേയും  കെട്ടുന്നു . അവൻ  വീഞ്ഞിൽ  തന്റെ  ഉടുപ്പും , രുദ്രാഷത്തിൽ തന്റെ  വത്രവും  അലക്കുന്നു 
ഇ  വാക്യം\ ജൊസഫ്  തന്റെ  മക്കളെ  അനുഗ്രഹിക്കുന്ന  വാക്യമാണ് . 


ദൈവ  സാനിധ്യം  ( യേശുവിന്റെ  സാനിധ്യം) 


കല്ല്യാണ  വീട്   നാസറെത്തെ  എന്നും  അവിടെയുള്ള  കാനാവു   എന്നും  പറയുന്നു . യേശുവിന്റെ  അമ്മയായ  മറിയം  നസറെത്ത്  പട്ടണകരിയായിരുന്നുവെന്നും  , അവരുടെ  ബന്ധത്തിലുള്ള  വീട്ടിലെ  കല്യാണമാണ്  നടന്നതെ എന്നും  പറയപെടുന്നു , ഏതുമാകട്ടെ  യേശുവും  ആ  വീട്ടിൽ  ഷെണിക്കപെട്ട   അധിതി ആയിരുന്നു . 

ഒരു യെഹൂദന്റെ  കല്ല്യാണത്തിനെ  അവരുടെ   ആചാര പ്രകാരം  പെണ്ണിന്റെ  വീട്ടിൽ വെച്ചാണ് വിവാഹം  നടക്കുന്നത് . വരന്റെ  വീട്ടുകാർ  വരനുമായി  ആ  വീട്ടിൽ  വരുകയും  വിവാഹ ദിവസം  അവിടെ ഒരുക്കന്ന  വിരുന്നിൽ  അവർ        ഭഷണം  കഴിക്കുകയുക്  ചെയുന്നു .


ഭഷണ ത്തിനെ  മുന്പ്പു  ശുദ്ധി  വരുത്തണം  
യെഹൂദന്  മ്മാർ  ശുദ്ധി വരുത്തുന്ന ചടങ്ങാണ്  കൈയും  കാലും  കഴുകുന്ന്തെ.

യെഹൂ മരിയാതെ  പ്രകാരം  ഭാഷാണ ത്തിനെ  മുന്പ്പു  അവരുടെ  കൈകൾ  അവർ കുടിക്കുന്ന  പാനപാത്രം കിണ്ടി    മോന്ത  എന്നിവ  കഴുകി  ,കൈയും  കഴുകിയാണ്  ഭഷണം  കഴിക്കാൻ  ഇരിക്കുന്നതു .  ഇങ്ങനെ  അവർക്ക്  കഴുകുവാൻ  വീട്ടു വാതുക്കൽ  20 മുതൽ  30  ബാരൽ  ( പറ) വരെ വെള്ളം       കൊള്ളുന്ന  പാത്രം  വെച്ചിരുന്നു . വിരുന്നകാർ  എല്ലാവരും  കൈകഴുകി   അകത്തു  കയറിയപ്പോൾ   വെള്ളം  വെച്ചിരുന്ന  പത്രം  ശൂന്യമായി  ഇരുന്നു .    




കാനാവിലെ കല്ല്യാണ  പാത്രം .

 വിരുന്നു  നടത്തുന്ന  വീട്ടിൽ  ഏതെങ്കിലും  ആഹാര  സാധനങ്ങൾ  കുറഞ്ഞാൽ  അതെ  വിരുന്നകാരെ  അപമാനിക്കുനതിനു   തുല്യമായി കാണുകയും വിവാഹമായാൽ  പോലും  അതെ  ഉപേഷിക്കാൻ അവർ  മടിക്കില്ല . കാരണം  അപമാനം  സഹിക്കുന്ന  ശീലം  ഇല്ല .   അങ്ങനെയുള്ള  അവസരത്തിൽ  ഇതാ വീഞ്ഞ് തീർന്നു  വെന്ന്  കണ്ടിട്ടേ  യേശുവിന്റെ  അമ്മ  ," യേശുവിനൊടെ  പറയുന്നു   വീഞ്ഞ്  തീർന്നുവെന്ന് , മറിച്ച് യേശു  ചോദിക്കുന്നു , അതിനെ  നമുക്കെ  എന്തെ ? എന്നാൽ  അമ്മ ശിഷ്യന്മാരോടെ  തന്റെ  മകൻ  എന്തെങ്കിലും  കല്പിച്ചാൽ    നിങ്ങൾ  ചെയിക  എന്നു പറയുന്നു . 

അങ്ങനെ  യേശു   ശിഷ്യൻ  മാരോടെ  പറയുന്നു  , ശുദ്ധി        കരണത്തിനെ  വെച്ചിരിക്കുന്ന  ഇ   കല്പാത്രങ്ങളിൽ   വെള്ളം  നിറപ്പിൻ , അവർ  വക്കോളം  നിറച്ചു  .കോരി  വിരുന്നുവാഴിക്കു കൊണ്ടേ  കൊടുപ്പീൻ ,അവർ  കൊടുത്തു .
വിരുന്നു വഴി ( കലവറക്കാരൻ ) അറിഞ്ഞില്ല   എന്താണ്  സംഭവിച്ചതെ  എന്ന്  വിരുന്നു  വഴി  അത്  വിരുന്നുകാർക്കു  കൊടുത്തു  അവർ  അത്  രുചിച്ചപ്പോൾ  മുന്പ്പു  കോടുത്തതിലും  നല്ല  വീഞ്ഞായി കണ്ടു .

പ്രിയ മുള്ളവരെ  ഒരു കല്ല്യാണ  വീട്ടില്  സാധനങ്ങൾ  കുറവായാൽ  ആ        വ്ടിന്റെ  ഉടമസ്ഥനെ  സ്മ്മന്തിച്ചേ  എത്ര  മാത്രം  പ്രയാസം  ഉണ്ടാകും  .

വചന ത്തിൽ  ഇപ്രകാരം  എഴുതി രിക്കുന്നു  വീഞ്ഞില്ലായികയാൽ എങ്ങു  മുറവിളി  കേൾക്കുന്നു .

........... പുതു വീഞ്ഞ്  വയ്ക്ക്  അറ്റുപോയിരിക്കുന്നു  ,(യോവേൽ  1: 5) 

തീർച്ചയായും  ആ  വീട്ടിലും പുറകുവശത്ത്  ഒരു  മുറവിളി  നടന്നുകാണും .
വീട്ടുകാർ  എന്തു   ചെയ്യണമെന്നെ  അറിയാതെ  വ്യാകുലപെടുന്നു അവസരം 
കാരണം  വാങ്ങാൻ  പോലും  ഇല്ല  വീഞ്ഞ്   ആ  ദേശത്ത് .

യോവേൽ പ്രവചനം 1: 10-12  വയൽ ഷൂന്യമായിതീർ   ധാന്യം  നശിച്ചു  പുതു വീഞ്ഞു വറ്റിയും  എണ്ണ  ക്ഷയിച്ചും  പോയിരിക്കയാൽ  ദേശം  ദു:ഖിക്കുന്നു ....മുന്തിരി  വള്ളി  വാടി അത്തിവൃഷം  ഉണങ്ങി ,മാതളം , ഈന്തപ്പന , നാരകം  മുതലായ  പറമ്പിലെ  സകല വൃഷങ്ങളും  ഉണങ്ങിപ്പോയിരിക്കുന്നു ,       ആനന്ദം മനുഷ്യരെ വിട്ടു മാഞ്ഞു പോയല്ലോ .

1:  17  യോവേൽ   വിത്തു കട്ടകളുടെ കീഴിൽ  കിടന്നു കെട്ടുപോകുന്നു ; ധാന്യം കരിഞ്ഞുപോയിരിക്കയാൽ  പണ്ടിക ശാലകൾ  ശൂന്യമായി കളപ്പുരകൾ  ഇടിഞ്ഞു പോകുന്നു 

യേശയാവ് 7:23 ആയിരം\ വെള്ളികാശു  വിലയുള്ള  ആയിരം മുന്തിരി  ഉണ്ടായിരുന്ന സ്ഥലമൊക്കെയും  മുള്ളും  പറക്കാരയും പിടിച്ചു   കിടക്കും 

ഇ  പ്രവചനം  നടന്നസമയത്താണ്  കാനാവിലെ  കല്യാണം         

അതു   കണ്ട  യേശുവിന്റെ  അമ്മ  ഓടി  മകനോടെ  വിവരം  പറയുന്നു
വീഞ്ഞില്ലാതെ  ആദേശം  ആയിരിക്കുകയാണ് . വില  കൊടുത്താൽ  പോലും  വീഞ്ഞ്  കിട്ടാനില്ല . ആരോടും\   വഴ്പ്പാ വാങ്ങാമെന്നു  കരുതിയാൽ   അതിനും  ആർക്കും  ഇല്ല . അപ്പോഴാണ് യേശുവിന്റെ  അമ്മ മകനെ  പറ്റി  മനസ്സിൽ  കരുതിയാതെ    ഓർത്തു പറയുന്നതെ . അമ്മക്ക്  അറിയാമാരുന്നു\ ഇവൻ  യേശു വാണ് , കഴിയാത്ത  കാര്യമില്ലന്നു. 

യേശു  ശിഷ്യൻ  മ്മരോടെ  ശുദ്ധികരണ  പാത്രം   കണ്ട്ടിട്ടെ അതിൽ  വെള്ളം  നിറക്കാൻ  പറയുന്നു  ഇവിടെ  മുൻപ്പു കൈയും  കാലും കഴുകാൻ  
 വെച്ച  അതെ  പാത്രം  ( ശുദ്ധി കരണ പാത്രം )  തന്നെ യാണ്   വീഞ്ഞാക്കാൻ  ദൈവം  ഉപയോഗിച്ചത് .   , ഇത്  ശിദ്ധികരണത്തെ  കാണിക്കുന്നു ഇ വീഞ്ഞ്.

  പെസഹയുടെ രാത്രിയിൽ വീഞ്ഞിടുത്ത് വാഴ്ത്തിട്ടെ  തന്റെ  രക്തം     പുതിയ  നിയമത്തിന്റെ  രക്തം  എന്നും പറയുന്നു .തന്റെരക്തം  ശുദ്ധിയാക്കുന്നതാണ്  എന്ന്  കാണിപ്പാൻ   ഇത്  ഇടയാക്കുന്നു .



നമ്മുടെ  പാപങ്ങൾ ക്ക് വേണ്ടി  തന്റെ  രക്തം  മറുവിലയായി  കൊടുത്തു 

നമ്മെ  തന്റെ  രക്തത്താൽ  ശുദ്ധി കരിക്കുന്നു  . വെന്നു  ലോകത്തെ  അറിയിക്കുവാൻ  ഇ  അത്ഭുത  അടയാളം  ആദ്ധ്യമയി  യേശു  കാനാവിൽ  വെച്ച്  ചെയിതു .

വെള്ളം നമ്മെ  ശ്ദ്ധികരിക്കുന്നുവെങ്കിൽ  , കുഞ്ഞാടിന്റെ ( യേശുവിന്റെ ) രക്തം  നമ്മെ   എത്രയോ  വിശുദ്ധിവരുത്തും . 

ആമേൻ 
    

  










.  

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"