പ്രർഥതിക്കുപ്പോൾ ശ്രെദ്ധികേണ്ട കാരിയങ്ങൾ
പ്രർഥതിക്കുപ്പോൾ ശ്രെദ്ധികേണ്ട കാരിയങ്ങൾ
മത്തായിയുടെ സുവിശേഷം 6: 5 മുതൽ 15 വരെയുള്ള വാക്യം.
1) നിയോ പ്രാർഥിക്കുപോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടെ പ്രാർത്ഥിക്കുക . രഹസ്യത്തിൽ കാണുന്ന പിതാവ് പ്രതിഫലം തരും.
ഇന്നു പലരും പൊതു സ്ഥലത്തും, പോതുയോഗത്തിനും പ്രാർത്ഥിക്കാൻ ഇഷ്ട്ടപെടുകയും , വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുകയും ചെയിയാതെ. താൻ ഭക്തൻ എന്ന് കാണിപ്പാൻ പൊതുസ്ഥലത്ത് പ്രാർത്ഥിക്കുന്നു എന്നാൽ ഇത് ദൈവസന്നിധിയിൽ ഇത് പ്രസാധകരമല്ല എന്ന് തിരുവചനം പറയുന്നു .നമ്മുടെ വീടുകൾ ഇതിനു വേണ്ടി മാറ്റണം . മറ്റുള്ളവരെ കാണിക്കാതെ നിന്റെ മുറി അടച്ചു ദൈവ സന്നിധിയിൽ അലപസമയം ചിലവിട്ടാൽ അവിടെ നിന്റെ മനോവേസനം പറഞ്ഞാൽ നിനക്ക് മറുപടി കിട്ടാതെ വരില്ല . മറിച്ചു . ലോകത്തെ കേള്പ്പിക്കാനും അവരെ കാണിപ്പാനും നീ തെരുകൊണിലും , ചന്ത സ്ഥലത്തും നിന്നെ പ്രാർത്ഥിച്ചാൽ അതിനെ യാതൊരു പ്രോയോജനവും കിട്ടില്ല . നീന്റെ വിഷയവുമായി മുഴങ്കാൽ മടക്കിമുറിക്കുള്ളിൽ നീ ഇരുന്നു പ്രാർത്ഥിക്കു ദൈവം മറുപടി തന്നിരിക്കും .
2) വാക്യം 7 . ജാതികളെ പോലെ ജല്പനം ചെയിരുത് . അതിഭാഷണത്താൽ ഉത്തരം കിട്ടിയെന്നു അവർക്ക് തോന്നുന്നു .
ജാതികൾ പ്രാർത്ഥിക്കുപ്പോൾ അവർ പിച്ചും പേയും പറയന്നു ,അഥവാ വേണ്ടാത്തതും വേണ്ടതുമായ കാരിയം അവരുടെ ദൈവത്തോടെ വിളിച്ചു കൂവുന്നു. ശരിരത്തിൽ മുറിവെല്പ്പിക്കുകയും . മുടിയും മറ്റും പിച്ചി പറിക്കുകയും അറിയാത്ത കാരിയം\ പോലും വിളിചു കൂവി അലമുറ ഇടുന്നു . ഇതുപോലെ ഇന്ന് പെന്തകൊസ്തു കോളത്തിലും പലപ്പോഴും പലരും ദൈവ സന്നിധി എന്ന ബോധം വിട്ടു അലറുകയും മുറയിടുകയും ചെയുന്നു .
3) അതുപോലെ മുഖ സ്തുതി പറയുന്ന പ്രാർത്ഥനയും ദൈവത്തിനെ പ്രസാധകരമല്ല . പലപ്പോഴും പല വെക്തികളെ കാണുംപ്പോൾ അവരുടെ പേര് പുകഴുത്ത്തി അവർക്ക് വേണ്ടി പ്രര്തിക്കും ഇതും ദൈവം ഇഷ്ടപെടുന്നില്ല , അവർക്കുവേണ്ടി നിനക്ക് പ്രാർത്ഥിക്കാൻ ഇടം പൊതുവേദിയാ യിരിക്കരുത് നിന്റെ രഹസ്യ പ്രാർത്ഥനയിൽ അവരെ ഓർത്തു പ്രാർത്ഥിക്കുക .
4) ദൈവത്തിനെ ആദ്ദ്യം മഹതം കൊടുത്തതായിരിക്കണം പ്രാര്ത്ഥന തുടങ്ങേണ്ടത് .ദൈവത്തെ ഉയരത്തി നമ്മളെ തന്നെ താഴ്ത്തി എല്പ്പിക്കയാണ് വേണ്ടത് . യേശുവിൻറെ നാമമായിരിക്കണം നമുക്ക് ശക്തി തരുന്നത്തെ എന്ന ചിന്തയോടെ യേശുവിനോടെ വേണം നാം അപേഷിക്കാൻ
5) നമ്മുടെ ആവശ്യങ്ങളെ ദൈവസന്നിധിയിൽ നിരത്തി എകാഗ്ര ഹൃദയത്തോടെ ആയിരിക്കുകയും നമ്മുടെ പാപം ഏറ്റുപറഞ്ഞു കരയുകയും . ആരേലും നമുക്ക് കടപെട്ടിരിക്കുന്നുവെങ്കിൽ അതെ ഷെമിക്കുകയും അവരോടെ കനിവ് കാണിക്കുകയും വേണം അതിനെ ഒത്ത പ്രതിഫലം ദൈവം നമുക്ക് തരും .
6) നാം പ്രര്തിക്കേണ്ടത് നമ്മൾ പിശാചിന്റെ പരിഷയിൽ അകപെടാതിരിക്കാനും ദൈവം നമ്മളെ അതിൽ നിന്നും രക്ഷിക്കാനും പ്രാർത്ഥിക്കണം .
7) കർത്താവ് പഠിപ്പിക്കുന്ന പ്രാർത്ഥന അടിസ്ഥാന തത്വങ്ങൾ മാത്രമാണ് .
യേശു ഗെദ സമാന തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചത് . പിതാവേ കഴിയുമെങ്കിൽ ഇ പാനപാത്രം എന്നിൽ നിന്നെ നിങ്ങി പോകണമേ എന്നാണു .
യേശു പലപ്പോഴും പ്രാർത്ഥിപ്പാൻ തനിച്ചു ഒരു മലയിൽ പോയിരുന്നു വെന്നു വേദപുസ്തകത്തിൽ രെഖപെടുത്തിരിക്കുന്നു .
ആയതിനാൽ തനിച്ചുള്ള പ്രാർത്ഥനയാണ് എറ്റവും
ഉത്തമമായ പ്രാർഥന . എന്നുപറഞ്ഞു കൂട്ടയ്മ്മ വേണ്ട എന്നോ .അവിടെ പ്രാർത്ഥന വേണ്ട എന്നോ അല്ല . അവിടെയും പ്രാർത്ഥിക്കണം അതിനുപരിയായി ഓരോ വിഷയവും നീ മുറിക്കുള്ളിരുന്നു പറഞ്ഞു ആരെയും കാണിക്കാതെ ദൈവവവുമയി സംസാരിച്ചാൽ അതിനു ദൈവം പ്രതിഫലം തരും .
Comments
Post a Comment