പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്ന ഒരു കാലം
മിഖ പ്രവചനം 7]: 3
ന്യായാധി പതി പ്രതിഫലം ചോദിക്കുന്നു . പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു . മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു .
പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്ന ഒരു കാലം തന്നെ ഇന്നു ഇന്ത്യയിലും വന്നിരിക്കുന്നു , എന്നാൽ അവിടെയും ദൈവം ഒരു ശേഷിപ്പ് വെച്ചിരിക്കുന്നു പ്രതിഫലം നേക്കാതെ ന്യായം വിധിക്കുന്ന ചില ന്യായധിപന്മ്മാരെ .
ഇന്ന് പ്രതിഫലം വാങ്ങി സ്റ്റെജ്ജിൽ പ്രസംഗിക്കാൻ ആൾക്കാർ ഇഷ്ടം പോലെ .എന്നാൽ പ്രതിഫലം ഇല്ലാതെ ദൈവത്തെ പറയാൻ മൂപ്പൻ എന്ന് പേരുള്ള ദൈവ പുരുഷൻ കുറയുന്നു , കൂലി കുറഞ്ഞാൽ കുശുശുക്കുകയും കുറ്റം പറയുകയും ചെയുന്ന പുരോഹിത വർഗ്ഗം , മുൻകൂർ കൂലി പറഞ്ഞു വരുന്ന പ്രസംഗകർ , മാറാൻ വീടായാലും , വിവാഹ വീടായാലും പ്രതിഫലം നോക്കി വരുന്ന പുരോഹിതൻ മ്മാരെ നിങ്ങളുടെ അവസാനം നിങ്ങൾ എവിടെ പോകും .
മിഖ 7:2
ഭക്തിമാൻ ഇല്ലാതെ പോയി മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ഇല്ല .
ഇതല്ലേ ഇന്ന് നാം കാണുന്ന അവസ്ഥ ജാഗ്രതയോടെ ദോഷം നിരൂപിക്കുന്ന കൂട്ടരേ എവിടെ നിങ്ങളുടെ അവസാനം , നരകമല്ലയോ അതെ നരകം തന്നെ കിട്ടും .
വചനം പറയുന്നു ഞാൻ നിങ്ങൾക്കു ചെലവുകൂടാതെ തന്നു , നിങ്ങളും അപ്രകാരം ചെയിവീൻ , കൂലി ചോദിക്കുന്ന പ്രസങ്ങകരെ നിങ്ങളെ നടത്തുന്നതെ ആരെ ? ഇ ലോകത്തിന്റെ പ്രഭു അല്ലെ ? അവൻ കള്ളനും കവർച്ച കാരനുമാണല്ലോ ?
നിങ്ങളുടെ വിശ്വാസം എവിടെ ? പ്രത്യാശ എവിടെ ? അനീതിയുടെ മാർഗ്ഗം തന്നെ നിങ്ങൾ തിരഞ്ഞെടുത്തു , അത് കൊണ്ടു ദൈവം നിങ്ങളെ അന്ധകാരത്തിൽ തള്ളിയിടും , ദോഷം വിട്ടകന്നുകൊൾക അല്ലാഞ്ഞാൽ ഞാൻ പിന്നെയും വരും എന്ന് കർത്താവ് താൻ അരുളിചെയുന്നു . അന്നു നിങ്ങളുടെ വെള്ള വസ്ത്രം എനിക്ക് ചുമപ്പായും , നിങ്ങളുടെ പ്രവർത്തി ദോഷമയും കാണും .
ഞാനോ യാഹോവയിങ്കലേക്ക് നോക്കും അവൻ തന്നെ നമ്മുടെ രക്ഷ .
യഹോവയിൽ പ്രത്യാശ വെക്കുക . അവൻ നിന്നെ പുലർത്തും .
Comments
Post a Comment