കർത്താവിന്റെ  വരവ് :


ലോകത്തിൽ  അനേക  മത  സാമൂഹ്യ  നേതാക്കൻമ്മാരുണ്ടയിട്ടുണ്ട്  വെങ്കിലും   അവരെ  എല്ലാം  തന്നെ  മരിക്കുകയും  അടക്കപെടുകയും  ചെയിതു , എന്നാൽ  അതുപോലെ  തന്നെ  യാഹൂദന്മ്മാരാൽ   ക്രുശിക്കപ്പെട്ട  യേശു  എന്ന  ക്രിസ്തുവിനെയും   കല്ലറയിൽ  അടക്കി  . എന്നാൽ  മരണത്തിൽ  നിന്നെ  ഉയർത്തെ  എഴുനേറ്റ  യേശു  അല്ലാതെ  ആരും  ഇന്നും  ജീവിച്ചിരിപ്പില്ല . പലർക്കും  സംശയമായി  മാറിയേക്കാം  യേശു  ഇന്നും  ജീവിക്കുന്നോ ? എന്നിട്ടും  എന്താ  ആരും  കാണാത്തെ ? ടി.വി  യും   മാദ്ദ്യമങ്ങളും  എല്ലാം  ഉണ്ടായിട്ടും  ജീവിച്ചിരിക്കുന്ന  യേശുവിനെ  ആരും  കാണിക്കുന്നില്ലല്ലോ ? പ്രസംഗം   കേൾക്കാറുണ്ട്  , ഫോട്ടോ  ആണ്   യേശവിനെ  കാണിക്കാറുള്ളത് .

ഇതിനപ്പുറത്തെക്കു ആരും  യേശുവിനെ   കാണിക്കാൻ  സാധിക്കുന്നില്ല. അതുകൊണ്ടു  യേശുവിനെ  സ്വികരിക്കാത്ത  ആർക്കും    വിശ്വാസം വരുന്നുമില്ല , അതു  കാര്യമായി  എടുക്കുന്നില്ല . 

എന്നാൽ  ഇതാ  വേദ പുസ്തകം  പറയുന്നു  യേശു  വരുന്നു  എന്നെ . എങ്ങനെ  കാണും  എന്നരിക്കാം  ചിന്തിക്കുന്നത് !   അതെ  ഞാനും  വിളിച്ചു  പറയുന്നു  യേശു  വരുന്നു  മേഘാരൂടനായി  യേശുവരും  തന്റെ  ദൂതൻ മ്മാരെ  മഹാ  കാഹള  നാദത്തോടെ  അവൻ  അയക്കും  മത്തായി 24 :36-38 

പലരും  കരുതുന്നു   യേശു  വരുന്ന  സമയം  വരെ  പാപം  ചെയിതിട്ടെ   അവൻ  വരുന്ന  സമയം  കേണപേ ക്ഷിക്കുപോൾ  അവൻ  മന്സലിവുള്ളവൻ  ആകകൊണ്ടു   അന്നേരം  പാപം  എല്ലാം  പോക്കി  തന്നെയും  ചേർക്കുമെന്നും . 

എന്റെ  ഒരു  സുഹ്രത്ത് അദേഹം   വക്കീലാണ്  ഒരിക്കൽ  ഞാൻ  യേശുവിനെ  പറ്റിയും  വരവിനെ  കുറിച്ചും  പറഞ്ഞപ്പോൾ   എന്നോടെ  ഇങ്ങനെ  പറഞ്ഞു  യേശു  വരുമ്പം  ഞാൻ  യേശുവിന്റെ  കാലിലേക്ക്  ചാടി  പിടിച്ചു  ഷെമ ചോദിക്കും  അപ്പം  എന്നോടെ  കരുണ  തോന്നി  എന്നെയും  ചേർക്കും . പലരും  ഇത് തന്നെയാണ്  കരുതുന്നത് .

എന്നാൽ  പ്രിയ  സ്നേഹിതാ / സഹോദരി , പിതാവേ , മാതാവേ , കുഞ്ഞുങ്ങളെ  ഒന്ന്  ഞാൻ  പറയുന്നു  യേശു  ഇനി  വരുന്നതെ  തന്റെ  ജനമായ  വിശുദ്ധ  ജനത്തെ  ചേർക്കാനാണ്   . യേശു  മദ്ദ്യാകാശത്ത്  മാത്രമേ   വരൂ  താഴേക്ക്‌  അയക്കുന്നത്  അവന്റെ   ദൂതൻമ്മരെയാണ്  അവർക്കു  കൊടുത്തിരിക്കുന്ന  അധികാരം   യേശുവിനെ  കൈകൊണ്ടു  വിശുദ്ധ  ജനത്തെ  മാത്രം  കൊണ്ടുപോകാൻ  ആണ് .

അവിടെ  ആരും  ചേർക്കാപെടുകയില്ല . കാരണം  അതൊക്കെ  നടക്കുന്നത്  നൊടി  നേരം  കൊണ്ടായിരിക്കും,  ജീവനോടിരിക്കുന്ന  വിശുദ്ധൻമ്മാർ  പറന്നു ഉയരും  പക്ഷികളെ  പോലെ .   അതിന്  മുന്പ്പേ    ക്രിസ്തുവിൽ  മരിച്ചവർ  ഉയര്ത്തെഴുനെൽക്കും .

ഇതൊക്കെ  കാണിക്കാൻ   അന്നും  ടി. വി ക്കാരും  മറ്റും  കാണുകയില്ല . അതുകൊണ്ടു  അതും  കാണമെന്നെ  ആശിക്കുന്നവർ  നിരാശരാകും . 

ഇതാ  ശാസ്ത്രം  പോലും  പറയുന്നു   ഭൂമി  മുഴുവൻ  ഇരുളകും  സൂര്യൻ  പ്രകാശം  തരുകയില്ല എന്നെ  . എത്രയോ  വർഷം  മുന്പ്പ്  എഴുതിയ  തിരുവചനം   സൂര്യൻ  ഇരുളും  എന്നെ  എഴുതീരിക്കുന്നു . അതും  വിശ്വസിക്കാത്ത  നിങ്ങൾ  ഇനി  യേശു വരും  എന്നെ  എങ്ങനെ  വിശ്വസിക്കും  എന്നരുന്നല്ലോ  കരുതുന്നത്‌  തിരുവചനം  ശാസ്ത്ര  പ്രകാരം  തെളിയുന്ന  നാൾ  ആസന്നമായി .

കള്ളൻ  എപ്പോൾ  വരുമെന്ന്  വിട്ടുടയവൻ  അറിയുനില്ലല്ലോ ? അറിഞ്ഞിരുന്നാൽ  അവൻ  ഉണർന്നിരുന്നെനെയും  അല്ലെ ? അതുപോലെ   യേശുവരുന്നതും  കാത്തിരിക്കുന്ന  ഒരു ജനം  ഉണ്ട്  അവരാണ്  യേശുവിനെ  കാണുന്നത്  . കാത്തിരിക്കാത്തവർ  കിടന്നുറങ്ങും  കള്ളൻ   കട്ടോണ്ട് പോകുകയും  ചെയും . അതുപോലെ  തന്നെ  സംഭവിക്കും  കര്ത്താവിന്റെ  വരവിൽ .


നീ  ഹൃദയത്തിൽ  യേശുവിനെ  കാണാൻ  സ്രെമിക്കിക  അപ്പോൾ  യേശു  നിന്റെ  ഉള്ളിൽ  വരും , സ്വര്ഗ്ഗം  ഉണ്ടേ  എന്ന്  പല   മതസ്തരും  വിശ്വസിക്കുന്നു , അതുപോലെ 
 പാതാളവും . ഇവ രണ്ടും  ആരേലും  കണ്ടിട്ടുണ്ടോ ? ഇല്ലാല്ലോ  പിന്നെ  നിങ്ങൾ  അതെ  എങ്ങനെ  വിശ്വസിക്കുന്നു .

അതുപോലെ  ഇന്ന്  ലോകം  അറിയാത്ത  ഗോളങ്ങൾ  ഇനിയും  ഉണ്ട്  എന്നെ  ശാസ്ത്രം  പടിപ്പിക്കുന്നല്ലോ ? അതുപോലെ  ഇനിയും  മനുഷ്യൻ  തന്റെ  കണ്ണിൽ  കാണാത്ത  സ്വര്ഗ്ഗം  ഉണ്ടേ  അവിടെയാണ്  യേശു  ജീവിക്കുന്നത് . അവിടെ    ലോകത്തിലെ  ശരീരം  കൊണ്ട്   പോകാൻ  സാധിക്കില്ല . തിരുവചനം  ഇപ്രകാരം  പറയുന്നു  മാംസരക്താങ്ങൾക്ക്  സ്വർഗ്ഗത്തിൽ|"(  സ്വർഗ്ഗരാജ്യത്തെ  അവകാശം  ആക്കാൻ കഴിയുന്നതല്ല )   പ്രവേശിപ്പാൻ  കഴിയുകയില്ല . വേറെ  ഒരു ഭാഗത്ത്  വചനത്തിൽ    
ശരീരത്തെ കുറിച്ച്  ഇപ്രകാരം  പറയുന്നു . ഭൗമീക ശരീരവും  , ആൽമീക  ശരീരവും  ഉണ്ട്  . മണ്ണൂ കൊണ്ടുള്ളവനെ പോലെ   സ്വർഗ്ഗിയമായ്തു ,  സ്വരഗ്ഗിയതും  ഉണ്ടെ .

ഇനിയും  കാലം  ഒത്തിരി  ഉണ്ടു  വെന്ന്  കരുതി  ആരും  ഇരിക്കാതെ  യേശു  വരുന്ന  നാൾ  ഏറ്റവും അടുത്തു  എന്നെ  അറിയുന്നെങ്കിൽ  കൊള്ളാമായിരുന്നു . 

കർത്താവ്  പറയുന്നു  ഞാൻ  നിങ്ങള്ക്ക്  സ്ഥലം  ഒരുക്കുവാൻ  പോകുന്നു . സ്ഥലം  ഒരുക്കിയാൽ  ഞാൻ  പിന്നെയും  വന്നു  നിങ്ങളെ  ചേർത്തുകൊള്ളും . 

കന്ന്യകയിൽ  ഗർഭം  ധരിക്കുമെന്ന്  മാലാഖ  പറഞ്ഞത്  സംഭവിച്ചു  വെങ്കിൽ  കർത്താവ്  പറയുന്ന     കാര്യം  സംഭാവിക്കതിരിക്കുമോ ?

ഇതാ  ഞാൻ  വേഗം  വരുന്നു . എന്ന  ശബ്ധ്ദം  കേൾക്കുന്നു . ഒരുങ്ങുക  അന്നേരം ഒ രുങ്ങാൻഇരുന്നാൽ   ഇവടെ  നിൽക്കാം  ദൂതൻ  ആരെയും  കാത്തിരിക്കില്ല  കാരണം   അവർ  പറന്നുകൊണ്ടിരിക്കുന്നവരാണൂ . പറന്നു  പറന്നു  പോകും .

ഇനി  യേശുവിനെ   കാണിക്കാൻ  സാധിക്കില്ല  നിങ്ങൾക്കും  എനിക്കും  എന്ന്  തോന്നുന്നുണ്ടോ ? ഉണ്ടേ  ഇങ്കിൽ  നിങ്ങളുടെ  കണ്ണുകൾ  അടഞ്ഞിരിക്കുന്നു . അതിനെ  തുറക്കാൻ  സമയം  ആയി  തിരുവചനം  കേൾക്കു  കണ്ണു  തുറക്കും . സൃഷ്ടിച്ചവൻ  യേശുവാണ്  അവൻ  ആദിയും  അന്തിയും  ആകുന്നു . അവൻ  

മുഖാ ന്തരം  ലോകവും  ലോകത്തിലുള്ള  സകലവും  ഉളവായി  അവനെ  കൂടാതെ  ഒന്നുമില്ല . ആയതിനാൽ  അവന്റെ  വരവിനായി  ഒരുങ്ങിയിരിപ്പീൻ .



 


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"